Advertisment

അണ്ടര്‍-18 സാഫ് കപ്പില്‍ ഇന്ത്യയ്ക്ക് കന്നി കിരീടം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

കാഠ്മണ്ഡു: അണ്ടര്‍-18 സാഫ് കപ്പ് ഫുട്‌ബോള്‍ കിരീടം ഇന്ത്യയ്ക്ക് സ്വന്തമായി . ഇഞ്ചുറി ടൈമിലെ ഗോളിലായിരുന്നു ബംഗ്ലാദേശിനെതിരേ ഇന്ത്യയുടെ വിജയം.

Advertisment

publive-image

 

91-ാം മിനിറ്റില്‍ രവി ബഹാദൂര്‍ റാണയാണ് വിജയഗോള്‍ കണ്ടെത്തിയത്. അണ്ടര്‍-18 സാഫ് കപ്പില്‍ ഇന്ത്യയുടെ കന്നി കിരീടമാണിത്.

കാഠ്മണ്ഡുവില്‍ നടന്ന ഫൈനലില്‍ രണ്ടാം മിനിറ്റില്‍ തന്നെ ഇന്ത്യ ലീഡെടുത്തു. 22-ാം മിനിറ്റില്‍ ഗ്രൗണ്ടില്‍ നാടകീയ സംഭവങ്ങള്‍അരങ്ങേറി. ഗ്രൗണ്ടില്‍ കൈയാങ്കളി നടത്തിയ ഇന്ത്യയുടെ ഗുര്‍കിരാത് സിങ്ങിനും ബംഗ്ലാദേശിന്‍റെ മുഹമ്മദ് ഫഹീമിനും ചുവപ്പ് കാര്‍ഡ് കിട്ടി. ഇതോടെ ഇരുടീമുകളും പത്തു പേരായി ചുരുങ്ങി.

38-ാം മിനിറ്റില്‍ ബംഗ്ലാദേശ് ഇന്ത്യയെ ഒപ്പംപിടിച്ചു. രണ്ടാം പകുതിയില്‍ ഇന്ത്യ വിജയഗോളിനായി നിരന്തരം പരിശ്രമിച്ചു. ഒടുവില്‍ 91-ാം മിനിറ്റില്‍ മത്സരം ഇന്ത്യക്ക് അനുകൂലമായി. രവി ബഹാദൂര്‍ റാണ ഇന്ത്യയുടെ വിജയശില്‍പ്പിയായി. ഇഞ്ചുറി ടൈമിന്‍റെ തുടക്കത്തില്‍ ഗിവ്‌സണ്‍ന്‍റെ വേഗതയേറിയ ത്രോ ബോക്‌സിന് പുറത്തു നിന്ന് റാണ വലയിലെത്തിക്കുകയായിരുന്നു.

Advertisment