Advertisment

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ഓവുചാലില്‍ അജ്ഞാത മൃതദേഹം

New Update

publive-image

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ ഓവുചാലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. അഴുകിയ നിലയിലാണ് മൃതദേഹം. മൃതദേഹത്തിൽ വാരിയെല്ല്, തലയോട്ടി തുടങ്ങിയവ മാത്രമാണുള്ളത്. മൃതദേഹം സ്ത്രീയുടേതാണോ പുരുഷന്റേതാണോയെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

സാധാരണ ആളുകള്‍ എത്തിപ്പെടാത്ത ഭാഗത്താണ് മൃതദേഹം കിടന്നിരുന്നത്. വാര്‍ഡില്‍ ചികിത്സയിലുള്ള ആള്‍ക്ക് കൂട്ടിരിക്കുന്ന വ്യക്തി മാലിന്യം ഒഴിവാക്കാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം തുടങ്ങി.

Advertisment