Advertisment

ഉന്നാവില്‍ യുവതിയെ ചുട്ടു കൊലപ്പെടുത്തിയ സംഭവത്തിന് കാരണം വിവാഹ ഉടമ്പടി ? ; ശിവം ത്രിവേദിയും കൊല്ലപ്പെട്ട യുവതിയും ജനുവരി 15 ന് വിവാഹിതരായിരുന്നുവെന്ന് പൊലീസ്

New Update

ലഖ്‌നൗ : ഉത്തർപ്രദേശിലെ ഉന്നാവിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ ചുട്ടു കൊലപ്പെടുത്തിയ സംഭവത്തിന് കാരണം വിവാഹ ഉടമ്പടിയെന്ന് പൊലീസ്. പ്രതികളിലൊരാളായ ശിവം ത്രിവേദിയും കൊല്ലപ്പെട്ട യുവതിയും ഈ വർഷം ജനുവരി 15 ന് വിവാഹിതരായിരുന്നുവെന്നും പൊലീസ് പറയുന്നു.

Advertisment

publive-image

എന്നാൽ വിവാഹത്തെ ശിവം ത്രിവേദിയുടെ കുടുംബം എതിർത്തിരുന്നു. ഈ എതിർപ്പ് വകവയ്ക്കാതെയാണ് വിവാഹം നടന്നത്. വിവാഹ ഉടമ്പടി കൈക്കലാക്കാനും ഇരുവരെയും വേർപെടുത്താനും ശിവം ത്രിവേദിയുടെ ബന്ധുക്കൾ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ യുവതി ഇതിന് വഴങ്ങിയില്ല. ഇതാണ് യുവതിയെ കൊലപ്പെടുത്താൻ കാരണമെന്നാണ് പൊലീസ് പറയുന്നത്.

ബ്രാഹ്മണ വിഭാഗത്തിൽ പെട്ട ശിവം ത്രിവേദിയെ കഴിഞ്ഞ ജനുവരി 15 നാണ് ലോഹർ വിഭാഗത്തിൽ പെട്ട യുവതി വിവാഹം ചെയ്യുന്നത്. തൊട്ടടുത്ത ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ഉഭയ സമ്മത പ്രകാരം ഉടമ്പടിയും ഉണ്ടാക്കി. ഇതിൽ പ്രകോപിതരായ ശിവം ത്രിവേദിയുടെ സവർണ കുടുംബം യുവതിയെ തടവിൽ പാർപ്പിച്ചു പിടിപ്പിച്ചു.

പീഡന പരാതിയുമായി എത്തിയപ്പോൾ കൊന്നു കളയാൻ ഉറപിച്ചു. ആദ്യം യുവതിയുടെ വീട്ടിൽ എത്തി പ്രതികളും ബന്ധുക്കളും ഭീഷണി മുഴക്കി. പിന്നെ കോടതിയിലേക്ക് പോകാൻ ഇറങ്ങിയപോൾ വലിച്ചിഴച്ചു കൊണ്ടുവന്നു തീ കൊളുത്തി.

ഇക്കാര്യങ്ങൾ യുവതിയാണ് പൊലീസിനോട് പറഞ്ഞത്. അതേസമയം പ്രതികൾ നൽകുന്ന ഒരു പേപ്പറിലും ഒപ്പുവയ്ക്കരുതെന്ന് യുവതി മരിക്കുന്നതിന് മുൻപ് തന്നോട് പറഞ്ഞതായി സഹോദരൻ പറഞ്ഞു.

 

Advertisment