Advertisment

ഒരേ സിറിഞ്ചുപയോഗിച്ച് നിരവധിയാളുകളെ കുത്തിവച്ചു. 46 പേർക്ക് എച്ച്ഐവി ബാധ. യോഗിയുടെ യുപിയില്‍ മാത്രം ആരോഗ്യമേഖല 'വെറും പ്രാകൃതം !'

author-image
admin
New Update

publive-image

Advertisment

യുപി∙ രാജ്യം മുഴുവന്‍ ആധുനിക ചികിത്സാരീതികള്‍ പ്രചരിച്ചുകൊണ്ടിരിക്കെ ഉത്തർപ്രദേശിലെ ഉന്നാവോയിൽ ഒരേ സിറിഞ്ചുപയോഗിച്ച് നിരവധിയാളുകളെ കുത്തിവച്ചതിനെ തുടർന്ന് 46 പേർക്ക് എച്ച്ഐവി ബാധ.

ഓക്സിജന്‍ കുറവുകൊണ്ട്‌ ഉത്തര്‍പ്രദേശിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ മരിച്ചതിന് പിന്നാലെയാണ് പിടിപ്പുകേടുകൊണ്ട് സമാന രീതിയിലുള അപടം .

ഇതിൽ ആറു വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ പത്തുമാസത്തിനിടെയാണ് യുപിയിൽ എച്ച്ഐവി ബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടായത്.

ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു നിർണായക വിവരം കണ്ടെത്തിയത്. ഇത്തരത്തിൽ ചികിൽസ നടത്തിയ വ്യാജഡോക്ടർക്കു വേണ്ടിയുള്ള അന്വേഷണം ശക്തമാക്കി.

ഏപ്രിൽ മുതൽ ജൂലൈ വരെ നടത്തിയ പരിശോധനയിൽ 12 പേർക്ക് എച്ച്ഐവി ബാധിച്ചതായി കണ്ടെത്തിയിരുന്നു. ബംഗർമൗ മേഖലയിൽ മാത്രമായിരുന്നു ഇത്. നവംബറിൽ നടത്തിയ പരിശോധനയിലും 13 കേസുകൾ ഇവിടെ നിന്നു റിപ്പോർട്ടു ചെയ്തതായി ചീഫ് മെഡിക്കൽ ഓഫിസർ ഡോ.എസ്.പി.ചൗധരി പറഞ്ഞു.

സംസ്ഥാന സർക്കാർ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ആരും വ്യാജ വൈദ്യന്മാരുടെ ചികിൽസയ്ക്കു വിധേയരാകരുതെന്നും ഉത്തർപ്രദേശ് ആരോഗ്യമന്ത്രി സിദ്ധാർഥ നാഥ് സിങ് പറഞ്ഞു

yogi adhithyanadh up ministry
Advertisment