Advertisment

കണ്ണൂരില്‍ മാവോയിസ്റ്റ് സാന്നിധ്യം; ബാരാപ്പോള്‍ ജലവൈദ്യുത പദ്ധതിക്ക് ഭീഷണി

New Update

publive-imageകണ്ണൂര്‍; ബാരാപ്പോള്‍ ജലവൈദ്യുത പദ്ധതിക്ക് മാവോയിസ്റ്റ് ഭീഷണി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം സ്ഥലത്തെ സുരക്ഷ വിലയിരുത്തി. കഴിഞ്ഞ ദിവസം ആറളത്തെ വിയറ്റ്‌നാം കോളനിയില്‍ എത്തിയ മാവോയിസ്റ്റ് സംഘത്തില്‍ നിന്നാണ് ബാരാപ്പോള്‍ ജലവൈദ്യുത പദ്ധതിക്ക് ഭീഷണി ഉണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്.

Advertisment

വിയറ്റ്‌നാം, ഉരുപ്പുംകുറ്റി, ആറളം ഫാം മേഖലകളില്‍ മാവോയിസ്റ്റുകാരുടെ സാന്നിധ്യം കൂടി വരുന്നത് ശ്രദ്ധയോടെയാണ് പൊലീസ് നിരീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി ലഭിച്ച ചില മൊഴികളുടെ അടിസ്ഥാനത്തിലാണ് ബാരാപ്പോളിന് ഭീഷണിയുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്.

ജലവൈദ്യുത പദ്ധതിയുടെ ട്രഞ്ച് ബിയര്‍ സൈറ്റില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ലെന്നിരിക്കെ ഈ മേഖലയില്‍ ആളുകള്‍ വ്യാപകമായി എത്തുന്നുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിരോധനം കര്‍ശനമാക്കിയിട്ടുണ്ട്. ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പില്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിമാരായ വിനോദ് കുമാര്‍, ജേക്കബ് എന്നിവരുടെ സംഘമാണ് മേഖലയിലെ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തിയത്.

പദ്ധതി പ്രദേശത്തേക്ക് പൊതുജനങ്ങള്‍ ആരും പ്രവേശിക്കുന്നില്ലെന്ന് ഉറപ്പു വരുത്താനായി സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാനും ട്രഞ്ച് ബിയര്‍, തുറന്ന കനാല്‍ പരിസരങ്ങള്‍, ഫോര്‍ബേ ടാങ്ക് ,പവര്‍ഹൗസ് എന്നീ അതീവ സുരക്ഷാ മേഖലകളില്‍ സുരക്ഷാ വേലി സ്ഥാപിക്കാനും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment