Advertisment

ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ച നടപടിയെ പുകഴ്ത്തി യുഎസ്; ചൈനയുടെ അതിക്രമത്തിനെത്തുടര്‍ന്നു തകർന്നുപോകില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയാണ് ഈ നീക്കത്തിലൂടെയെന്ന് നിക്കി ഹാലെ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ഡൽഹി: ഇന്ത്യ 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ച നടപടിയെ പുകഴ്ത്തി യുഎസ്. ചൈനയുടെ അതിക്രമത്തിനെത്തുടര്‍ന്നു തകർന്നുപോകില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയാണ് ഈ നീക്കത്തിലൂടെയെന്ന് ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള യുഎസിന്റെ മുൻ അംബാസഡർ നിക്കി ഹാലെ.

publive-image

നേരത്തേ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച്‌ രംഗത്തുവന്നിരുന്നു. തീരുമാനം ഇന്ത്യയുടെ അഖണ്ഡതയും ദേശീയ സുരക്ഷയും വർധിപ്പിക്കുമെന്നും പോംപെയോ വ്യക്തമാക്കി.

all news chinese aap india-china issue nikki haley
Advertisment