Advertisment

അച്ഛാ..ഞാന്‍ ചെയ്തിട്ടില്ല, ഞാന്‍ കൊന്നിട്ടില്ല; തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞ് സൂരജ്; മകളെ കൊന്നയാളെ വീട്ടില്‍ കയറ്റില്ലെന്ന് ഉത്രയുടെ അമ്മ; പാമ്പിനെ കൊണ്ടുവന്ന കുപ്പി കണ്ടെത്തി

New Update

കൊല്ലം : അഞ്ചലിലെ ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ ഭര്‍ത്താവ് സൂരജിനെ ഉത്രയുടെ അഞ്ചലിലെ വീട്ടില്‍ എത്തിച്ച്‌ തെളിവെടുത്തു. വീടിന് പിന്നിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും പാമ്പിനെ കൊണ്ടുവന്ന കുപ്പി കണ്ടെത്തി.  തെളിവെടുപ്പിനിടെ ഞാന്‍ ചെയ്തിട്ടില്ല അച്ഛാ എന്ന് പറഞ്ഞ് സൂരജ് കരഞ്ഞു. വീട്ടുകാരും വൈകാരികമായാണ് പ്രതികരിച്ചത്.

Advertisment

publive-image

ഇന്നലെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് സൂരജിനെയും ഇയാള്‍ക്ക് പാമ്പിനെ നല്‍കിയ സുരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്രയുടെ സ്വര്‍ണം തട്ടിയെക്കുന്നതിനായിരുന്നു കൊലപാതകം നടത്തിയത്.പോലീസിന്റെ മുന്നില്‍ കുറ്റമേറ്റു പറഞ്ഞ ഭര്‍ത്താവ് സൂരജിന്റെ ക്രൂരതകള്‍ ഇനിയുമുണ്ട്.

രണ്ട് തവണയും ഭാര്യയോട് ഇയാള്‍ അതിക്രൂരമായാണ് പെരുമാറിയത്. സൂരജ് നോക്കിനില്‍ക്കെയാണ് ഉത്രയെ പാമ്പ് ആഞ്ഞ് കൊത്തിയത്. എന്നിട്ടും ജീവന്‍ നഷ്ടമാകുന്നതവരെ കാത്തിരുന്നു .മാസങ്ങള്‍ നീണ്ട ആസൂത്രണം ഇതിന് പിന്നിലുണ്ടായിരുന്നുവെന്നും സൂരജ് സമ്മതിച്ചു.

ഇയാള്‍ക്കു രണ്ടുതവണ പാമ്പിനെ നല്‍കിയ കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്യും. കൊലപാതകത്തിനു വേണ്ടിയാണ് സൂരജ് പാമ്പിനെ ഉപയോഗിച്ചതെന്ന് സുരേഷിനും അറിവുണ്ടായിരുന്നു.ഫെബ്രുവരി 26നാണ് ആദ്യമായി സുരേഷില്‍നിന്നു പാമ്ബിനെ വാങ്ങുന്നത്.

അണലിയെ വാങ്ങി അടൂരിലെ വീട്ടില്‍ പ്ലാസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ച്‌ മാര്‍ച്ച്‌ രണ്ടിനായിരുന്നു ആദ്യ കൊലപാതക ശ്രമം. രാത്രിയിലാണു വീടിനു പുറത്തുവച്ച്‌ ഉത്രയ്ക്ക് കടിയേറ്റത്. അന്ന് ഉത്രയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വൈകിപ്പിച്ചും മരണം ഉറപ്പാക്കാന്‍ സൂരജ് ശ്രമിച്ചു. എന്നാല്‍ ചികിത്‌സയ്ക്ക് ശേഷം ഉത്ര രക്ഷപ്പെട്ടു.

uthra death sooraj arrest
Advertisment