Advertisment

ഉത്രയുടെ കൊലപാതകം: കൂട്ടുപ്രതികള്‍ ഇപ്പോഴും ആ കുടുംബത്തില്‍ തുടരുന്നത് കുഞ്ഞിന്‍റെ ജീവന് ഭീഷണിയാണെന്ന് സഹോദരന്‍ വിഷു

New Update

publive-image

തിരുവനന്തപുരം: കൊല്ലം അഞ്ചലില്‍ യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന സംഭവത്തില്‍ ഭര്‍ത്താവിന്‍റെ കുടുംബത്തിനെതിരെ സഹോദരന്‍ വിഷു വിജയന്‍. ഉത്രയുടെ ഭര്‍ത്താവ് സൂരജിന്‍റെ വീട്ടില്‍ കഴിയുന്ന കുട്ടിയുടെ ജീവന്‍ അപകടത്തിലാണെന്നായിരുന്നു വിഷു വിജയന്‍ പറഞ്ഞത്. കൊലപാതകത്തില്‍ പങ്കുള്ള എല്ലാവരെയും ഇതുവരെ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഉത്രയുടെ കൊലപാതകത്തിലെ കൂട്ടുപ്രതികള്‍ ഇപ്പോഴും ആ കുടുംബത്തില്‍ തുടരുന്നത് കുഞ്ഞിന്‍റെ ജീവന് ഭീഷണിയാണെന്ന് സഹോദരന്‍ പറഞ്ഞു.

Advertisment