Advertisment

സൂരജിന്റെ അമ്മയും സഹോദരിയും അറിയാതെ ഒന്നും നടക്കില്ല; കല്യാണ ആല്‍ബവുമായി ഉത്രയുടെ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍

New Update

കൊല്ലം : ഉത്രയുടെ കൂടുതല്‍ സ്വര്‍ണം കണ്ടെത്താനുണ്ടെന്ന് പിതാവ് വിജയസേനന്‍. സൂരജിന്റെ അമ്മയും സഹോദരിയും അറിയാതെ ഒന്നും നടക്കില്ല. സ്വര്‍ണം കുഴിച്ചിട്ടതിലും സൂരജിന്റെ കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ട്. ഭാര്യയെയും മകളെയും രക്ഷിക്കാനാണ് സൂരജിന്‍റെ അച്ഛന്‍റെ ശ്രമം. അന്വേഷണത്തില്‍ പൂര്‍ണതൃപ്തിയെന്നും വിജയസേനന്‍ പറഞ്ഞു.

Advertisment

publive-image

സൂരജിന്റെ വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ കണ്ടെത്തിയ സ്വർണം ഉത്രയുടേത് തന്നെയാണോന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കും. ഇതിനായി ഉത്രയുടേയും സൂരജിന്റെയും കല്യാണ ആൽബവുമായി ഉത്രയുടെ അമ്മയും സഹോദരനും ക്രൈംബ്രാഞ്ച് ഓഫിസിലെത്തി. സൂരജിനെയും സുരേന്ദ്രനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യുകയാണ്. ഉത്രയുടെ ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് ചോദ്യംചെയ്യൽ.

ഉത്രയുടെ 38 പവന്‍ സ്വര്‍ണാഭരണങ്ങള്‍ സൂരജിന്റെ വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ കണ്ടെത്തിയിരുന്നു. ആഭരണങ്ങള്‍ രണ്ട് പൊതികളിലാക്കി കുഴിച്ചിട്ടനിലയിലായിരുന്നു. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനാണ് സ്വര്‍ണം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്കു കാണിച്ചുകൊടുത്തത്.

uthra murder uthra death
Advertisment