Advertisment

ഉഴവൂർ ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 11 ലക്ഷം

New Update

publive-image

Advertisment

ഉഴവൂര്‍: ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു 11 ലക്ഷം രൂപ നീക്കിവെക്കാൻ ചൊവ്വാഴ്ച ചേർന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചതായി ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അറിയിച്ചു.

സി എഫ് സി ബേസിക് ഗ്രാന്റ് ആയി അനുവദിക്കപ്പെട്ട തുകയിൽ നിന്നും, പഞ്ചായത്ത് തനത് ഫണ്ട്‌ ൽ നിന്നുമാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു തുക നീക്കിവെച്ചത്.

ഉഴവൂർ കെ ആർ നാരായണൻ ആശുപത്രിയിൽ കോവിഡ് സെക്കന്റ്‌ ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തിക്കുന്നുണ്ടെങ്കിലും കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ സാഹചര്യം ഇല്ലാത്ത കോവിഡ് രോഗികൾക്ക് താമസ സൗകര്യം ഒരുക്കാനും മറ്റ് അനുബന്ധ ആവശ്യങ്ങൾക്കും ആയിരിക്കും ഈ തുക വിനിയോഗിക്കുക.

വാർഡ് തലത്തിൽ പ്രവർത്തിക്കുന്ന കോവിഡ് സ്‌ക്വാഡ് ന്റെ പ്രവർത്തനങ്ങൾക്കും തുക വകയിരുത്തിയിട്ടുണ്ട്. വാർഡ് തല കോവിഡ് സ്‌ക്വാഡ് ന്റെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്താൻ, ആവശ്യമായ പി പി കിറ്റ്, പൾസ്ഓക്സി മീറ്റർ, മാസ്ക്, സാനിറ്റിസിർ തുടങ്ങിയവ വാങ്ങുവാൻ ഒരു ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

വീടുകളിൽ മാലിന്യ സംസ്കരണ ഉപാധികൾ എത്തിക്കുവാനും, ടൗൺ ൽ വാട്ടർ പ്യൂരിഫൈർ സ്ഥാപിക്കുക, കിണർ മൈന്റനെൻസ് നടത്തുന്നതിനും, സ്ട്രീറ്റ് ലൈറ്റ് മൈന്റനെൻസിനും തുക വകയിരുത്തിയിട്ടുണ്ട്.

kottayam news
Advertisment