Advertisment

ഉഴവൂർ ഗ്രാമപഞ്ചായത്തിൽ ഓൺലൈൻ വായനാമത്സരത്തിന്റെ സമ്മാനങ്ങൾ വിതരണം ചെയ്തു

New Update

publive-image

Advertisment

ഉഴവൂർ ഗ്രാമപഞ്ചായത് വായനാദിനത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ച ഓൺലൈൻ വായന മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർക്കുള്ള സമ്മാനദാനം ഉഴവൂർ പഞ്ചായത്ത് ഹാളിൽ വെച്ച് സംഘടിപ്പിക്കപ്പെട്ടു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മീനച്ചിൽ താലൂക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഡോ സിന്ധുമോൾ ജേക്കബ് ഉദ്ഘടനം ചെയ്തു.

കാറ്റഗറി എ ൽ അൽഫി ഷിന്റോ, കൈലാസ് രാജ്‌, അനീഷ മരിയ കാറ്റഗറി ബി ൽ അലീന ജോബി, എബിൻ ജോൺ, ഡിയോണ ഷെല്ലി കാറ്റഗറി സി ൽ അനൂപ് തങ്കച്ചൻ, എയ്ഞ്ചേൽ കുഴിപ്ലാക്കിൽ, ജിനി ജോർജ് എന്നിവർ യഥാക്രമമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. മത്സരാർത്ഥികൾക്ക് വിശിഷ്ടാതിഥികൾ ക്യാഷ് പ്രൈസ് വിതരണം ചെയ്തു.

വൈസ് പ്രസിഡന്റ്‌ റിനി വിൽ‌സൺ, സെക്രട്ടറി അനിൽകുമാർ, മത്സരത്തിന്റെ ഗ്രാൻഡ് സ്പോൺസർസ് ആയ ഭാവന ആർട്സ് ക്ലബ്‌ ന് വേണ്ടി ശ്രീ സൈമൺ പരപ്പനാട്ട്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ തങ്കച്ചൻ, വിദികർത്താക്കളായ പ്രൊ ബ്ലെസി, ശ്രീ മാത്തുക്കുട്ടി അബ്രഹാം തുടങ്ങിയവർ സംസാരിച്ചു. വാർഡ് മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്തു.

Advertisment