Advertisment

ഉഴവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ പൊതുസഭ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പ്രസിഡന്‍റ് ജോണിസ് പി. സ്റ്റീഫന്‍റെ അദ്ധ്യക്ഷതയില്‍ ചേർന്നു

New Update

publive-image

Advertisment

ഉഴവൂർ: ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ പൊതുസഭ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ചേർന്നു. സിഡിഎസ് ചെയർപേഴ്സൺ ഡെയ്സി സ്റ്റീഫൻ സ്വാഗതം ആശംസിച്ച യോഗത്തിൽ പ്രസിഡന്‍റ് ജോണിസ് പി. സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു.

വാർഷിക ബാക്കി പത്രവും വരവ് ചെലവ് കണക്കുകളും ചർച്ച ചെയ്ത യോഗത്തിൽ കമ്മ്യൂണിറ്റി കൌൺസിലർ റിജി സിജു ക്ലാസ്സുകൾ നയിച്ചു. പുതിയ കർമ്മ പദ്ധതി തയ്യാറാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്തു.

publive-image

വൈസ് പ്രസിഡന്‍റ് റിനി വിൽസൺ, മെംബർമാരായ ജസീന്ത പൈലി, സുരേഷ് വിറ്റി, അഞ്ജു പി. ബെന്നി, സിറിയക്ക് കല്ലട, ബിനു ജോസ്, ഏലിയാമ്മ കുരുവിള, തങ്കച്ചൻ കെ.എം., മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, ന്യൂജന്‍റ് ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു. ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി അനിൽകുമാർ റ്റി.എസ് യോഗത്തിന് കൃതജ്ഞത പറഞ്ഞു

uzhavoor news
Advertisment