Advertisment

ആശ്വാസകിരണം പദ്ധതി പ്രകാരമുള്ള ധനസഹായം വിതരണം ചെയ്യാന്‍ ഇപ്പോഴെങ്കിലും സര്‍ക്കാര്‍ തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നു; സര്‍ക്കാരിന്റേത് വൈകിവന്ന വിവേകമെന്ന് വി.ഡി. സതീശന്‍

New Update

publive-image

Advertisment

തിരുവനന്തപുരം: ആശ്വാസകിരണം പദ്ധതി പ്രകാരമുള്ള ധനസഹായം വിതരണം ചെയ്യാന്‍ ഇപ്പോഴെങ്കിലും സര്‍ക്കാര്‍ തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കിടപ്പു രോഗികളെയും മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവരെയും പരിചരിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ആശ്വാസകിരണം പദ്ധതി പ്രകാരമുള്ള ധനസഹായം നല്‍കണമെന്ന് ഓഗസ്റ്റ് രണ്ടിനാണ് നിയമസഭയില്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടതെന്ന് സതീശന്‍ പറഞ്ഞു.

പണം അനുവദിച്ചിട്ടുണ്ടെന്നും കുടിശ്ശിക ഓണത്തിന് മുമ്പ് തന്നെ കൊടുത്തു തീര്‍ക്കുമെന്നും സാമൂഹ്യനിതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു അന്ന് മറുപടി നല്‍കിയിരുന്നു. എന്നാല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ ലിങ്കിങ് എന്നിവ പൂര്‍ത്തിയാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നിലനിന്നിരുന്നതിനാല്‍ നാളിതുവരെ ഒരാള്‍ക്കു പോലും ധനസഹായം ലഭിച്ചില്ലെന്നതാണ് വസ്തുത. അപ്രായോഗികമായ ഈ വ്യവസ്ഥകള്‍ ഒഴിവാക്കി ധനസഹായം അനുവദിക്കുമെന്നാണ് സാമൂഹികനീതി വകുപ്പ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ഉത്തരവില്‍ പറയുന്നത്.

പ്രായോഗികവും മനുഷ്യത്വപരവുമായ സമീപനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ വൈകിയതാണ് കോവിഡ് പ്രതിസന്ധി കാലത്തും ധനസഹായ വിതരണം ഇത്രത്തോളം വൈകിച്ചത്. ഓട്ടിസം, സെറിബ്രല്‍ പാര്‍സി എന്നീ രോഗങ്ങള്‍ ബാധിച്ച ബന്ധുക്കള്‍ക്കു വേണ്ടി ജീവിതം മുഴുവന്‍ സമര്‍പ്പിച്ച പാവങ്ങളാണ് ഈ പദ്ധതിയിലെ ഗുണഭോക്താക്കളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vd satheesan
Advertisment