Advertisment

നരേന്ദ്ര മോദി ഇന്ത്യയിൽ നടപ്പാക്കുന്ന സംഘപരിവാർ ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിൽ കോൺഗ്രസിന് ശക്തി പകരുന്നതാണ് കനയ്യ കുമാറിന്റെയും ജി‍ഗ്നേഷ് മേവാനിയുടെയും സാന്നിധ്യം-വി.ഡി. സതീശന്‍

New Update

publive-image

Advertisment

തിരുവനന്തപുരം: നരേന്ദ്ര മോദി ഇന്ത്യയിൽ നടപ്പാക്കുന്ന സംഘപരിവാർ ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിൽ കോൺഗ്രസിന് ശക്തി പകരുന്നതാണ് കനയ്യ കുമാറിന്റെയും ജി‍ഗ്നേഷ് മേവാനിയുടെയും സാന്നിധ്യമെന്നും, ഇരുവരെയും ആവേശത്തോടെ ഈ പ്രസ്ഥാനത്തിലേക്കു സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

അമിത ദേശീയത ഉയർത്തി ഒരു ഫാസിസ്റ്റ് ഭരണകൂടം അടിച്ചമർത്താൻ ശ്രമിച്ചപ്പോൾ അധികാരകേന്ദ്രത്തോട് തലയുയർത്തി കനയ്യ നടത്തിയ പോരാട്ടം ഐതിഹാസികമാണ്. സവർണ്ണ ഫാസിസ്റ്റ് ഭീകരത ദളിത്‌ സമൂഹത്തിനെതിരെ നടത്തിയ ആക്രമണത്തെ ചെറുത്ത ധീരനായ പോരാളിയാണ് ജിഗ്നേഷ് മേവാനി. ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കേണ്ട ചരിത്രപരമായ പോരാട്ടമാണ് കോൺഗ്രസും രാജ്യവും മുന്നോട്ടു കൊണ്ട് പോവുന്നത്. ഒരു യുവതയെ മുഴുവൻ പ്രചോദിപ്പിക്കുവാനും അവരുടെ സമരവീര്യത്തെ തൊട്ടുണർത്താനും ഉള്ള ശക്തി ഈ യുവനേതാക്കന്മാർക്ക് ഉണ്ട്.

''കോൺഗ്രസിന്റെ ഈ ആശയസമരത്തിൽ സംഘപരിവാറിനെതിരായ കുന്തമുന ആയിരിക്കും ഇവർ. ഇന്ത്യയെ സംരക്ഷിക്കാൻ കോൺഗ്രസിനെ കഴിയു എന്ന തിരിച്ചറിഞ്ഞ് ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ യുവതുർക്കികൾക്ക് അഭിവാദ്യങ്ങൾ!''-വി.ഡി. സതീശന്‍. പറഞ്ഞു.

vd satheesan
Advertisment