Advertisment

വളരെ നല്ല നിലയ്ക്ക് മുന്നോട്ടു പോകുമ്പോൾ അതിനിടയിൽ ഇങ്ങനെ അസത്യങ്ങൾ വിളിച്ചു പറയുന്നതിലൂടെ നിങ്ങൾ എന്ത് തരം ആഹ്ളാദമാണ് നേടുന്നത് ; എന്തൊരു ഭീകരമായ നുണയാണ് ഈ എഴുതി പിടിപ്പിച്ചിരിയ്ക്കുന്നത് ; എന്താണ് വസ്തുത ? ;ഉദ്ഘാടക സ്ഥാനത്തു നിന്ന് ഒഴിവാക്കിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ വി.കെ.പ്രശാന്ത്

New Update

തിരുവനന്തപുരം : ഉദ്ഘാടക സ്ഥാനത്തു നിന്ന് ഒഴിവാക്കിയെന്ന തരത്തില്‍ തനിക്കെതിരെ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ വി.കെ.പ്രശാന്ത് എംഎൽഎ. ഭീകരമായ നുണയാണ് തനിക്കെതിരെ എഴുതി വച്ചിരിക്കുന്നതെന്നും ഇതിലൂടെ എന്ത് തരം ആഹ്ളാദമാണ് നേടുന്നതെന്നുമാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ എംഎൽഎ ചോദിക്കുന്നത്.

Advertisment

publive-image

മാധ്യമപ്രവർ‌ത്തകരെ എപ്പോഴും സ്നേഹത്തോടെയാണ് കാണാറുള്ളതെന്ന് പോസ്റ്റിൽ വ്യക്തമാക്കിയ പ്രശാന്ത്, വ്യാജവാര്‍ത്തകൾ ഒരു വിശദീകരണവും നൽകാതെ തയ്യാറാക്കി പ്രസീദ്ധികരിക്കുന്നവരെ നിങ്ങളാണ് തിരുത്തേണ്ടതെന്നും പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

എന്ത് തരം ആഹ്ളാദമാണ് നിങ്ങൾക്ക് കിട്ടുന്നത് .

ഇന്ന് രാവിലെ മണ്ഡലത്തിലെ പര്യടന പരിപാടിയ്ക്ക് ഇടയിലാണ് ഈ വാർത്ത ശ്രദ്ധയിൽ പെടുന്നത് . എന്തൊരു ഭീകരമായ നുണയാണ് ഈ എഴുതി പിടിപ്പിച്ചിരിയ്ക്കുന്നത് . എന്താണ് വസ്തുത ? ഈ മാസം 8 മുതൽ 10 വരെ തീരുമാനിച്ചിരുന്ന മണ്ഡല പര്യടനം ആർ എസ് എസ് ക്രിമിനലുകൾ ഡിവൈഎഫ്ഐ ജില്ലാ നേതാക്കളെ ഉൾപ്പെടെ മൃഗീയമായി ആക്രമത്തിച്ചതിന്റെ പശ്ചാത്തലത്തിൽ , ഒരു സംഘർഷം ഉണ്ടാക്കേണ്ടതില്ല എന്ന പാർട്ടിയുടെ തീരുമാനപ്രകാരം 15 മുതൽ 17 വരെ ആക്കിയിട്ടുണ്ട്. അത് നടന്നു വരികയാണ് . സഹകരണ യൂണിയൻ വാർഷികവും നേരത്തെ തീരുമാനിച്ച പരിപാടി ആണ് .

ഒരു ഉത്ഘാടനത്തെക്കാൾ പ്രധാനമാണ് മണ്ഡലത്തിലെ വോട്ടർമാരെ നേരിൽ കണ്ടു നന്ദി പറയുന്നത് എന്നാണു എന്റെ എളിയ അഭിപ്രായം . പാർട്ടിയും അങ്ങനെ തന്നെയാണ് കാണുന്നത് . അത് കൊണ്ട് തന്നെ തീയതിയുടെ കാര്യത്തിൽ യാതൊരു പ്രശ്‌നവുമില്ലാതെ ഏറ്റവും ജനകീയമായി പര്യടനം മുന്നോട്ടു പോവുകയാണ് . ഈ പര്യടനത്തിൽ ജനങ്ങളോട് നടത്തിയ അഭ്യർഥന തോർത്തും, പൊന്നാടയും ഒഴിവാക്കി പുസ്തകങ്ങൾ നൽകണം എന്നാണ് . ക്‌ളാസ് റൂം വായനശാലയ്ക്ക് വേണ്ടിയാണ് അത്തരം ഒരു അഭ്യർത്ഥന നടത്തിയത്. ജനങ്ങൾ അത് സർവാത്മനാ ഏറ്റെടുത്തു .

പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ പുസ്തകങ്ങൾ ലഭ്യമാവുകയാണ് . അങ്ങനെ വളരെ നല്ല നിലയ്ക്ക് മുന്നോട്ടു പോകുമ്പോൾ അതിനിടയിൽ ഇങ്ങനെ അസത്യങ്ങൾ വിളിച്ചു പറയുന്നതിലൂടെ നിങ്ങൾ എന്ത് തരം ആഹ്ളാദമാണ് നേടുന്നത് . മാധ്യമ പ്രവർത്തകരെ വളരെ സ്നേഹത്തോടെ ആണ് എപ്പോഴും കാണാറുള്ളത് .

തലസ്ഥാനത്തെ വലിയൊരു വിഭാഗം മാധ്യമ പ്രവർത്തകരുടെ സഹകരണം നഗരസഭയുടെ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടും ആയിട്ടുണ്ട് . എന്റെ സുഹൃത്തുക്കളായ മാധ്യമ പ്രവർത്തകരോട് ഒരു അപേക്ഷയെ ഉള്ളു ,ഇത്തരം വ്യാജ വാർത്തകൾ ഒരു വിശദീകരണവും നൽകാതെ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നവരെ നിങ്ങളാണ് തിരുത്തേണ്ടത്. കൂടുതൽ ഇക്കാര്യത്തിൽ പറയുന്നില്ല.

https://www.facebook.com/VKPrasanthTvpm/posts/2566777316740312

Advertisment