Advertisment

വി.കെ.പ്രശാന്തിന്റെ ഓഫീസിന് നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ കെട്ടിടം വിട്ടുകൊടുത്തതിനെതിരെ ബിജെപി ; കോര്‍പ്പറേഷന്റെ ഉടമസ്തതയിലുള്ള കെട്ടിടം വാടകയ്ക്ക് കൊടുത്തത് ചട്ടവിരുദ്ധമായാണെന്ന് ആരോപണം

New Update

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ.പ്രശാന്തിന്റെ ഒാഫീസിന് നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ കെട്ടിടം വിട്ടുകൊടുത്തതിനെതിരെ ബിജെപി. കോര്‍പ്പറേഷന്റെ ഉടമസ്തതയിലുള്ള കെട്ടിടം വാടകയ്ക്ക് കൊടുത്തത് ചട്ടവിരുദ്ധമായാണെന്നാണ് ആരോപണം. എന്നാല്‍ ഡെപ്യൂട്ടി മേയറുടെ മുന്‍കൂര്‍ അനുമതി പ്രകാരമാണ് മുറി വാടകയ്ക്കെടുത്തതെന്ന് വി.കെ.പ്രശാന്ത് അറിയിച്ചു.

Advertisment

publive-image

ശാസ്തമംഗലത്ത് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ഓഫിസിന്റെ താഴത്തെ നിലയിലാണ് വട്ടിയൂര്‍ക്കാവ് എം.എല്‍.എ. വി.കെ.പ്രശാന്ത് ഓഫിസ് തുറന്നത്. എന്നാല്‍ നഗരസഭയുടെ ഉടമസ്തതയിലുള്ള കെട്ടിടം എംഎല്‍എ ഓഫിസാക്കാന്‍ വിട്ടുനല്‍കിയ നീക്കം നിയമ വിരുദ്ധമാണെന്നാണ് നഗരസഭയിലെ പ്രതിപക്ഷമായ ബിജെപിയുടെ ആരോപണം.

കെട്ടിടം വാടകയ്ക്കെടുക്കാന്‍ ധനകാര്യ കമ്മിറ്റിയുടെയും കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെയും അനുമതി വേണമെന്നിരിക്കെ ഇതൊന്നും പാലിക്കാതെയാണ് മുറി വാടകയ്ക്ക് എടുത്തതെന്നും ബിജെപി ആരോപിക്കുന്നു.

എന്നാല്‍ ഡെപ്യൂട്ടി മേയറുടെ മുന്‍കൂര്‍ അനുമതി പ്രകാരമാണ് മുറി വാടകയ്ക്കെടുത്തതെന്നും ഇതിനായി പ്രത്യേകം കൗണ്‍സില്‍ ചേരേണ്ട ആവശ്യമില്ലെന്നുമാണ് എംഎല്‍എയുടെ വിശദീകരണം.

Advertisment