Advertisment

'അപ്പോ നമ്മളൊരുമിച്ചങ്ങ് ഇറങ്ങുവല്ലേ' ; വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രചാരണം ആരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതോടെ പ്രചാരണത്തിന് തുടക്കമിട്ട് വി കെ പ്രശാന്ത്.

Advertisment

publive-imageസോഷ്യല്‍ മീഡിയയില്‍ ഏറെ സ്വാധീനമുള്ള വി കെ പ്രശാന്ത് 'അപ്പോ നമ്മളൊരുമിച്ചങ്ങ് ഇറങ്ങുവല്ലേ' എന്ന വാചകത്തോടെയാണ് മണ്ഡലം തിരിച്ച് പിടിക്കാനുള്ള പോരാട്ടത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ കാലങ്ങളിൽ നല്‍കിയ നിർലോഭമായ പിന്തുണ ഈ തെരഞ്ഞെടുപ്പിലും നല്‍കണമെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഈ വര്‍ഷം വടക്കന്‍ കേരളത്തെ ഗ്രസിച്ച മഴക്കെടുതിയില്‍ എല്ലാ നഷ്ടമായവര്‍ക്ക് തണലായി നിന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് കൊണ്ട് ഏറെ ശ്രദ്ധേയനായ നേതാവാണ് വി കെ പ്രശാന്ത്.

https://www.facebook.com/VKPrasanthTvpm/posts/2457600524324659

Advertisment