Advertisment

കേരളത്തിലേക്ക് ‌ പ്രവാസികൾ എത്തുന്നത് കുറയ്ക്കണമെന്ന് കേരളം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു: വി. മുരളീധരൻ.

New Update

തിരുവനന്തപുരം: കേരളത്തിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്നടക്കം പ്രവാസികൾ എത്തുന്നത് കുറയ്ക്കണമെന്ന് കേരളം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതായി വി മുരളീധരൻ. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടക്കുകയാണെന്ന് വി. മുരളീധരൻ.

Advertisment

publive-image

കേരളത്തിലെ വിമാനത്താവളങ്ങളിൽ വരുന്ന ആളുകളെ പരിശോധിക്കാനുള്ള ശേഷിയുടെ പരമാവധിയാണ് ഇപ്പോഴുള്ളത്. ഇതിൽ നിന്ന് വലിയ തോതിലേക്ക് വർദ്ധിപ്പിക്കാനുള്ള സാഹചര്യം ഇല്ല. അതുകൊണ്ട് ചാർട്ടേഡ് വിമാനങ്ങൾക്ക് അടക്കം നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യമെന്നും മുരളീധരൻ വ്യക്തമാക്കി.

സംസ്ഥാന സർക്കാർ സജ്ജമാണെന്ന് വ്യക്തമാക്കിയാൽ കൂടുതൽ സർവ്വീസുകൾ പ്രത്യേകിച്ച് ഗൾഫിൽ നിന്നും കേരളത്തിലേക്ക് ഏർപ്പെടുത്തുമെന്നും മുരളീധരൻ പറഞ്ഞു.

Advertisment