Advertisment

ഞാന്‍ ആ വാര്‍ത്ത കണ്ടില്ല, മുഴുവൻ വായിച്ചാലേ വസ്​തുത അറിയൂ; ഫാ. റോയ് കണ്ണൻചിറയുടെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ല; തെളിവുണ്ടെങ്കിൽ പരാതി നൽകട്ടെയെന്ന് വി മുരളീധരൻ

New Update

തിരുവനന്തപുരം: ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഈഴവ ചെറുപ്പക്കാർക്ക് പ്രത്യേക പരിശീലനം നൽകുന്നുവെന്ന കത്തോലിക്ക വൈദികൻറെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.

Advertisment

publive-image

താൻ ആ വാർത്ത കണ്ടില്ലെന്നും മുഴുവൻ വായിച്ചാലേ വസ്​തുത അറിയൂവെന്നും മുരളീധരൻ മാധ്യമങ്ങളോട്​ പറഞ്ഞു. തെളിവുണ്ടെങ്കിൽ നിയമപരമായി പരാതി നൽകണം. പാല ബിഷപിനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അപമാനിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഈ വിഷയത്തിൽ സംസ്ഥാന സർക്കാറാണ്​ വിവരം കേന്ദ്രത്തിന്​ കൈമാറേണ്ടത്. ചങ്ങനാശേരി അതിരൂപതക്ക് കീഴിലെ സൺഡേ സ്കൂൾ അധ്യാപകർക്കായി ശനിയാഴ്ച നടത്തിയ പരിശീലന പരിപാടിയിലായിരുന്നു വൈദികന്‍റെ പ്രസ്താവന.

v muralidharan
Advertisment