Advertisment

വി.മുരളീധരൻ സംശയത്തിന്റെ നിഴലിലാണ് എന്നാണു കോടിയേരി പറയുന്നത്; അതിൽ കോടിയേരി വിഷമിക്കേണ്ട. അങ്ങനെയുണ്ടെങ്കിൽ ബിജെപി നേതാക്കളുണ്ട്. മോദിയുടെ കീഴിൽ ഒരു കള്ളക്കടത്തുകാരനും അതിനു കൂട്ടു നിൽക്കുന്നവനും സംരക്ഷണം കിട്ടില്ല; കോടിയേരി സ്വന്തം പാർട്ടിയുടെയും സ്വന്തം സർക്കാരിന്റെയും കാര്യം നോക്കിയാൽ മതി; രൂക്ഷ മറുപടിയുമായി വി മുരളീധരന്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡൽഹി : കോടിയേരി ബാലകൃഷ്ണനും മാർക്സിസ്റ്റ് നേതാക്കളും ശ്രമിക്കുന്നത് സ്വർണക്കടത്ത് അന്വേഷണത്തിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്നു വി.മുരളീധരൻ. ഇതു നടക്കാൻ പോകുന്നില്ല. ഈ കള്ളക്കടത്തിനു സഹായം നൽകിയവർ എത്ര ഉന്നതരായാലും അവരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിജ്ഞാ ബദ്ധമാണ്– മുരളീധരൻ പറഞ്ഞു.

Advertisment

publive-image

വി.മുരളീധരൻ സംശയത്തിന്റെ നിഴലിലാണ് എന്നാണു കോടിയേരി പറയുന്നത്. അതിൽ കോടിയേരി വിഷമിക്കേണ്ട. അങ്ങനെയുണ്ടെങ്കിൽ ബിജെപി നേതാക്കളുണ്ട്. മോദിയുടെ കീഴിൽ ഒരു കള്ളക്കടത്തുകാരനും അതിനു കൂട്ടു നിൽക്കുന്നവനും സംരക്ഷണം കിട്ടില്ല. കോടിയേരി സ്വന്തം പാർട്ടിയുടെയും സ്വന്തം സർക്കാരിന്റെയും കാര്യം നോക്കിയാൽ മതി. ഡിപ്ലോമാറ്റിക് ബാഗേജ് അല്ല എന്ന് വി.മുരളീധരൻ പറഞ്ഞു എന്നാണ് കോടിയേരിയുടെ ആരോപണം. എൻെഎഎ പറഞ്ഞത് കാമൊഫ്ലാഷ് ഇൻ ഡിപ്ലോമാറ്റിക് ബാഗ് എന്നാണ്.

ഒരു വാചകം പൂർണമായി തെറ്റു കൂടാതെ വായിച്ചു മനസ്സിലാക്കാൻ കഴിയാത്തവരെ ഉപദേശകരായി നിയമിച്ചാൽ ഇങ്ങനെ വരും. കാമൊഫ്ലാഷിന്റെ അർഥം അറിയില്ലെങ്കിൽ നിഖണ്ടു നോക്കണം. പ്രാഗ്മാറ്റിക് അപ്രോച്ചിനു കോംപ്ലിമെന്റ് എന്നു പറഞ്ഞപ്പോൾ അതിനെപ്പിടിച്ചായിരുന്നു വിവാദം. ചർച്ച വഴിതിരിച്ചു വിടുക എന്നതാണു ലക്ഷ്യം. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ഇതും വഴിതിരിച്ചു വിടണം.

സ്വർണക്കടത്തുകാരി കഴിഞ്ഞ ദിവസം പറഞ്ഞതു തന്നെയാണ് കോടിയേരിയും പറയുന്നത്. അതായത് യുഎഇയുടെ നയതന്ത്ര പ്രതിനിധി ആവശ്യപ്പെട്ടതു പ്രകാരമാണ് അവർ സ്വർണം കടത്താൻ സഹായിച്ചത് എന്ന്. അതായത് യുഎഇ സർക്കാർ നയതന്ത്രബന്ധം ഉപയോഗിച്ചു കള്ളക്കടത്തു നടത്തി എന്ന്. കോടിയേരി പറയാൻ ശ്രമിക്കുന്നത് എന്താണെന്നു മനസ്സിലാക്കാനുള്ള ബുദ്ധി ജനങ്ങൾക്കുണ്ട്.



കേരള സർക്കാർ അന്വേഷണത്തിന് ഇന്നലെ പൊലീസ് സംഘത്തെ നിയോഗിച്ചു. ദുഷ്ടലാക്കോടെയാണ് ഇത്. പ്രതികൾ നാട്ടിലെത്തി ഈ സംഘത്തിനു മുന്നിൽ കീഴടങ്ങി സ്വസ്ഥമായി കഴിയാം എന്ന വ്യാമോഹത്തിലാണ് ഇതു ചെയ്തത്. എന്നാൽ അതിനുമുമ്പ് അവർ എൻെഎഎയുടെ പിടിയിലായി. എൻെഎഎ അന്വേഷണത്തോട് സഹകരിക്കുകയാണു നല്ലത് എന്ന് കേരള പൊലീസ് ഉദ്യോഗസ്ഥർ മനസ്സിലാക്കണം.

സ്വർണക്കടത്തിനും കള്ളക്കടത്തിനും മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും കൂട്ടു നിൽക്കുന്നത് കേരളത്തിലല്ലാതെ മറ്റെങ്ങും കാണില്ല. കോവിഡ് കാലത്ത് ജീവന്‍ പോലും പണയംവച്ച് ജനങ്ങൾ സമരം ചെയ്യുകയാണ്. കാരണം ഈ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളുടെ ജീവൻ കൊണ്ടു പന്താടുകയാണ്.

നടപടി എടുക്കേണ്ട മുഖ്യമന്ത്രിയാണ് സ്വർണക്കടത്തുകാർക്ക് കൂട്ടുനിൽക്കുന്നത്. ഇതിൽനിന്ന് ശ്രദ്ധതിരിക്കാനാണ് കോടിയേരിയും കൂട്ടരും നോക്കുന്നത്– വി.മുരളീധരൻ ആരോപിച്ചു.

v muralidharan latest news kodiyeri balakrishnan all news
Advertisment