Advertisment

' പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവുണ്ടാകാന്‍ കേരളം നികുതി കുറയ്ക്കട്ടെ ' ; ഇന്ധനവിലയില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി

New Update

കൊച്ചി : ഇന്ധന വില വര്‍ധനയില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവുണ്ടാകാന്‍ കേരളം നികുതി കുറയ്ക്കട്ടെ എന്ന് കേന്ദ്രമന്ത്രി പറഞ്ഞു. തോമസ് ഐസക്ക് പറഞ്ഞത് നികുതി കുറയ്ക്കുന്ന പ്രശ്‌നമേയില്ല എന്നാണ്. കേന്ദ്രം അങ്ങനെ പറഞ്ഞിട്ടില്ല എന്നും മുരളീധരന്‍ പറഞ്ഞു.

Advertisment

publive-image

കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്ന നികുതിയുടെ വലിയ അംശം ക്ഷേമപദ്ധതികളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറുകയാണ്. പിണറായി സര്‍ക്കാര്‍ സൗജന്യമായിട്ട് അരി കൊടുക്കുന്നുണ്ടല്ലോ. അത് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന അരിയാണല്ലോ. അതൊക്കെ ഇതില്‍ നിന്നും വരുന്നതാണ്. അതൊക്കെ വേണ്ട എന്നുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറച്ചാല്‍ മതി.

അന്താരാഷ്ട്ര വിലയുടെ മാത്രം അടിസ്ഥാനത്തിലല്ല ഇന്ധന വില നിര്‍ണയിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വില എന്നു പറയുന്നത്, ക്രൂഡോയില്‍ വില, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചെലവ്, പ്രോസസിങ് ചെലവ്, എഗ്രിമെന്റുകള്‍ ഇന്ത്യയും മറ്റു രാജ്യങ്ങളും തമ്മിലുള്ള പല കരാറുകള്‍, അതിന് പുറമെ നികുതിയും. ഈ നികുതിയാണ് ആകെ വിലയുടെ പകുതിയില്‍ അധികവും.

നികുതി 50 ശതമാനത്തിന് മുകളിലാണ്. ആ നികുതി സംസ്ഥാനത്തിനും കേന്ദ്രത്തിനും ഒരേപോലെയാണ്. അത്ര താല്‍പ്പര്യമുള്ള ആളുകള്‍, സംസ്ഥാനം നികുതി കുറച്ചാല്‍ മതി. മുമ്പ് പല ഘട്ടങ്ങളിലും കേന്ദ്രം കുറച്ചിട്ടുണ്ട്. ഇനിയും കുറയ്ക്കാന്‍ സാധ്യതയുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ആവശ്യം വരുമ്പോള്‍ തീരുമാനിക്കുമെന്നും വി മുരളീധരന്‍ പറഞ്ഞു.

v muralidharan v muralidharan speaks
Advertisment