Advertisment

പ്രധാന മന്ത്രിയുടെ 'മൻ കി ബാത്ത് ' കരിക്കകം അറപ്പുരവിളാകത്തെ പ്രദേശവാസികൾക്ക് ഒപ്പമിരുന്ന് കേട്ട് വി മുരളിധരന്‍

New Update

publive-image

Advertisment

തിരുവനന്തപുരം: പ്രധാന മന്ത്രിയുടെ 'മൻ കി ബാത്ത് ' കരിക്കകം അറപ്പുരവിളാകത്തെ പ്രദേശവാസികൾക്ക് ഒപ്പമിരുന്ന് കേട്ട് കേന്ദ്രമന്ത്രി വി മുരളിധരന്‍. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മുരളീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

publive-image

കുറിപ്പ് ഇങ്ങനെ

പ്രധാന മന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടി 'മൻ കി ബാത്ത് ' തിരുവനന്തപുരം കഴക്കൂട്ടം കരിക്കകം അറപ്പുരവിളാകത്തെ പ്രദേശവാസികൾക്ക് ഒപ്പം ശ്രവിച്ചു. സ്വയം പര്യാപ്ത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള ചുവടു വെയ്പ്പുകളെ കുറിച്ചായിരുന്നു മൻ കി ബാത്തിൽ പ്രധാനമായും പരാമർശിച്ചത്.

ലോക് ഡൗൺ കാലത്ത് തൊഴിലാളിയിൽ നിന്ന് സംരംഭകരായി മാറിയ തൊഴിലാളികളെയും പരിപാടിയിൽ പരിചയപ്പെടുത്തി.സംസ്കൃത ഭാഷയുടെ പ്രോത്സാഹനത്തിനും അഭിവൃദ്ധിക്കും വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

വിവിധ പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കേണ്ടത് സംബന്ധിച്ചും പരാമർശിച്ചു. ദേശീയ ശാസ്ത്രദിനത്തിൽ ശാസ്ത്ര സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ വ്യക്തികളുടെ ജീവിതവും 'മൻ കി ബാത്തി'ൽ വന്നു. കോഴിക്കോട് നിന്ന് വിവിധ മേഖലകളിൽ പരിചയ സമ്പന്നരായ വ്യക്തികളും 'മൻ കി ബാത്തി'ൽ അതിഥികൾ ആയി പങ്കെടുത്തതും സന്തോഷം നൽകുന്നു.

v muralidharan v muralidharan speaks
Advertisment