Advertisment

ജനങ്ങള്‍ വോട്ടു ചെയ്ത് ജയിച്ചെത്തിയ ഞങ്ങള്‍ക്ക് ഗവര്‍ണറെ പേടിക്കേണ്ടതില്ല: വി. ശിവന്‍കുട്ടി

New Update

publive-image

Advertisment

ജനങ്ങള്‍ വോട്ടു ചെയ്ത് ജയിച്ചെത്തിയ തങ്ങള്‍ക്ക് ഗവര്‍ണറെ പേടിക്കേണ്ടതില്ലെന്ന് മന്ത്രി വി. ശവന്‍കുട്ടി. ഗവര്‍ണര്‍ സ്ഥാനത്തിന്റെ അന്തസ് കുറച്ച് കാണിക്കുന്ന രീതിയില്‍ പെരുമാറിയാല്‍ മന്ത്രി സ്ഥാനം അടക്കം പിന്‍വലിക്കുമെന്ന് ഗവര്‍ണറിന്‍റെ മുന്നറിയിപ്പിനോട് പ്രതികരിക്കുകയാിരുന്നു അദ്ദേഹം.

ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ല. ഇന്ത്യന്‍ ഭരണഘടന ഗവര്‍ണര്‍ക്കും ബാധകമാണ്. സംസ്ഥാനത്ത് ഉണ്ടാകാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നടക്കുന്നുവെന്നും കൈരേഖയാണ് ഗവര്‍ണര്‍ കാണിക്കുന്ന രേഖ എന്ന വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും ശിവന്‍കുട്ടി പറഞ്ഞു.

ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകള്‍ മന്ത്രിമാര്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഗവര്‍ണര്‍  ട്വിറ്ററിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയത്. ഗവര്‍ണറുടെ പ്രസ്താവന രാജ്ഭവന്‍ പിആര്‍ഒയാണ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തത്.

 ‘ഗവര്‍ണറെ ഉപദേശിക്കാന്‍ മുഖ്യമന്ത്രിക്കും മന്ത്രി സഭയ്ക്കും എല്ലാ അവകാശവുമുണ്ട്. എന്നാല്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകള്‍ മന്ത്രമാര്‍ നടത്തിയാല്‍, മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും’ എന്നാണ് ട്വീറ്റ്.
Advertisment