Advertisment

വടകരയില്‍ ജയരാജനെതിരെ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന്‍ കോണ്‍ഗ്രസിനോട് കെ.കെ രമ. വിദ്യ പോരെന്ന് ഉമ്മന്‍ചാണ്ടിയോട് രമ. മുരളീധരനും പരിഗണനയില്‍

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

കോഴിക്കോട് : വടകരയില്‍ പി ജയരാജനെതിരെ ശക്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചില്ലെങ്കില്‍ ആര്‍ എം പി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് കൊല്ലപെട്ട ടിപിയുടെ വിധവ കെകെ രമ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആണ് രമ ആര്‍ എം പിയുടെ നിലപാട് അറിയിച്ചത്.

നിലവില്‍ കോണ്‍ഗ്രസ് പരിഗണിക്കുന്ന യൂത്ത്കോണ്‍ഗ്രസ് നേതാവ് വിദ്യാ ബാലകൃഷ്ണന്റെ പേര് തള്ളിക്കളഞ്ഞുകൊണ്ടാണ് രമയുടെ നിലപാട് . ഇതോടെ വടകരയില്‍ ശക്തനായ സ്ഥാനാര്‍ഥിക്കുവേണ്ടിയുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ സജീവമായി.

വടകരയില്‍ നിലവില്‍ ഒന്നാം പേര് ടി സിദ്ധിഖിന്റെതാണ്. രണ്ടാം പേര് വിദ്യാ ബാലകൃഷ്ണന്റെതാണ്. എന്നാല്‍ സിദ്ധിഖിന് വടകരയില്‍ താല്പര്യമില്ല . വയനാട് മതിയെന്ന നിലപാടിലാണ് അദ്ദേഹം.

സിദ്ധിഖ് മത്സരിക്കാനില്ലെങ്കില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിത്വത്തിനു ഇവിടെ സാധ്യതയുണ്ട് . അങ്ങനെ വന്നാല്‍ കെ മുരളീധരനെ രംഗത്തിറക്കാന്‍ ഹൈക്കമാന്‍ഡില്‍ ആലോചനയുണ്ട് . വി ടി ബാലറാം എം എല്‍ എ യുടെ പേരും ഇവിടെയ്ക്ക് ഉയര്‍ന്നു വന്നെങ്കിലും ബാലറാം സമ്മതം മൂളിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് .

എന്തായാലും ശക്തനായ സ്ഥാനാര്‍ഥി ഇല്ലെങ്കില്‍ ഇവിടെ ആര്‍ എം പിയുടെ പിന്തുണ കോണ്‍ഗ്രസിന് കിട്ടില്ല . പി ജയരാജനെ തോല്‍പ്പിക്കുക എന്നതാണ് ഇവിടെ ആര്‍ എം പിയുടെ പ്രധാന അജണ്ട .

ele 19
Advertisment