Advertisment

വാഗമണ്‍ ലഹരിമരുന്ന് നിശാപാ‍ര്‍ട്ടി കേസ്; നൈജീരിയന്‍ സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍

New Update

ഇടുക്കി: വാഗമണ്‍ ലഹരിമരുന്ന് നിശാപാ‍ര്‍ട്ടി കേസില്‍ നൈജീരിയന്‍ സ്വദേശികളായ രണ്ട് പേരെ കൂടി പ്രതിചേര്‍ത്തിരിക്കുന്നു. പാര്‍ട്ടിക്ക് ആവശ്യമായ ലഹരി മരുന്ന് വിതരണം ചെയ്ത രണ്ട് പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.

Advertisment

publive-image

നിശാപാര്‍ട്ടിക്ക് ലഹരി മരുന്നുകള്‍ ലഭിച്ചത് നൈജീരിയന്‍ സ്വദേശികളില്‍ നിന്നാണെന്ന് പിടിയിലായ പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതി ചേര്‍ത്തിരിക്കുന്നത്.

ബാംഗ്ലൂരില്‍ ഉള്ള ഇവരെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 11 ആയി ഉയര്‍ന്നിരിക്കുകയാണ്.

തൊടുപുഴ സ്വദേശിയായ കേസിലെ ഒന്നാംപ്രതി അജ്മലിന്‍റെ നേതൃത്വത്തില്‍ ബെംഗളൂരുവില്‍ നിന്നാണ് ലഹരിമരുന്ന് കൊണ്ടുവന്നിരുന്നതെന്ന് നേരത്തെ അറിഞ്ഞു. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ലഹരിമരുന്നിന്‍റെ ഉറവിടം ബെംഗളൂരുവാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തത ലഭിച്ചു.

vagamon party case
Advertisment