വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി കെട്ടിപ്പിടിച്ചു ചുംബിച്ചു – ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ലൈംഗിക ആരോപണവുമായി യുവതി

ന്യൂസ് ബ്യൂറോ, ചെന്നൈ
Monday, October 8, 2018

ചെന്നൈ : പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തു ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി യുവതിയുടെ ആരോപണം. വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി എന്നെ വന്ന് കെട്ടിപ്പിടിച്ചു ചുംബിച്ചു എന്നാണ് യുവതി ആരോപിക്കുന്നത്. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു യുവതിയാണ് അദ്ദേഹത്തിനെതിരേ ആരോപണവുമായി രംഗത്ത് വന്നത്.

അയാള്‍ എന്നെ വന്ന് കെട്ടിപ്പിടിച്ചു ചുംബിച്ചു. എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ വീടും ഓഫീസും ഒന്നാണ്. കോടമ്പാക്കത്താണ് സ്ഥിതി ചെയ്യുന്നത്. എന്റെ ഓര്‍മ ശരിയാണെങ്കില്‍ ആളുകളോട് അവിടെ വന്ന് കാണാനാണ് അദ്ദേഹം ആവശ്യപ്പെടാറുള്ളത്.

വൈരമുത്തു ഒരു വേട്ടക്കാരനാണെന്നും സിനിമാ ഇന്‍ഡട്രിയിലെ പരസ്യമായ ഒരു രഹസ്യമാണിതെന്നും ഇവര്‍ ആരോപിക്കുന്നു. അദ്ദേഹത്തിനുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ ശക്തമായതിനാല്‍ ആരും പരാതിപ്പെടാന്‍ മുതിരില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

മാധ്യമ പ്രവര്‍ത്തക സന്ധ്യ മേനോനുമായി യുവതി പങ്കുവയ്ച്ച കാര്യമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സംവിധായകന്‍ സി.എസ് അമുദന്‍, ഗായിക ചിന്‍മയി എന്നിവര്‍ ഇതിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.

×