Advertisment

വൈറ്റില മേല്‍പ്പാലം വിവാദം; കമാല്‍ പഷെയ്ക്ക് മറുചോദ്യവുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍

New Update

കൊച്ചി : വൈറ്റില മേല്‍പ്പാലം വിവാദത്തില്‍ ജസ്റ്റിസ് കമാല്‍ പാഷയ്ക്കെതിരെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. 'ഏത് യാചകനും പാലം ഉദ്‌ഘാടനം ചെയ്യാമെ 'ന്നുള്ള കമാല്‍ പഷെയുടെ പ്രസ്താവനയെയാണ് മന്ത്രി വിമര്‍ശിച്ചത്.

Advertisment

publive-image

'ഏത് യാചകനും കോടതിയിലിരുന്ന് വിധി പ്രസ്താവിക്കാമെന്ന് പറയുമോ'യെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. 'സര്‍ക്കാരാണ് ജനങ്ങളുടെ പ്രതിനിധി. എന്‍ജീനിയര്‍മാരും ഉദ്യോഗസ്ഥരുമാണ് ഉദ്ഘാടനം തീരുമാനിക്കുക' മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ് ഉദ്ഘാടനം നടക്കാനിരിക്കുന്ന വൈറ്റില മേല്‍പാലം അനധികൃതമായി തുറന്നതു മൂലം നഗരത്തില്‍ വന്‍ ഗതാഗതകുരുക്കാണ് രൂപപ്പെട്ടത്. തുടര്‍ന്ന്, സംഭവത്തില്‍ വി ഫോര്‍ കൊച്ചി അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

vaitila contraversy
Advertisment