Advertisment

കുട്ടികൾക്ക് ഇഷ്ടമായിരുന്നു, അവരുടെ പ്രായം അതായിരുന്നു ;  മറ്റ് കാര്യളൊന്നും അവർക്ക് അറിയില്ല ; വാളയാർ കേസിൽ ഡിവൈഎസ്പി സോജന്റെ പ്രതികരണം ഇങ്ങനെ

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്‌ : വാളയാർ കേസിൽ പെൺകുട്ടിയുടെ സമ്മതപ്രകാരമാണ് പ്രതികൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്ന ഡിവൈഎസ്പി സോജന്റെ വിവാദ പരാമർശം ചർച്ചയാകുന്നു. കേസിൽ മൂന്ന് പ്രതികളെ വിട്ടയച്ച പശ്ചാത്തലത്തിലാണ് സോജന്റെ പ്രതികരണം വീണ്ടും ചർച്ചയായിരിക്കുന്നത്.

Advertisment

publive-image

ഒന്നര വർഷം ജയിലിൽ കിടന്നത് തന്നെയാണ് പ്രതികൾക്കുളള ഏറ്റവും വലിയ ശിക്ഷയെന്നും കാരണം ഈ കേസിൽ ഒരു തെളിവും ഇല്ലെന്നും ഡിവൈഎസ്പി പറഞ്ഞിരുന്നു. പ്രതികൾ കുറ്റം സമ്മതിച്ചത് തെളിവല്ലെന്നും കുട്ടികളുടെ സമ്മതമുണ്ടായിരുന്നുവെന്നും അതിൽ സംശയമില്ലെന്നും സോജൻ പറഞ്ഞു.

കുട്ടികൾക്ക് ഇഷ്ടമായിരുന്നുവെന്നും അവരുടെ പ്രായം അതായിരുന്നുവെന്നും ഓഡിയോയിൽ കേൾക്കാം. മറ്റ് കാര്യളൊന്നും അവർക്ക് അറിയില്ലായിരുന്നു. നിയമപ്രകാരം ആ പ്രായത്തിലെ സമ്മതം സമ്മതമായി കണക്കാക്കില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം, പരാമർശവുമായി ബന്ധപ്പെട്ട് സോജനെതിരെ നടപടി ആവശ്യപ്പെട്ട് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. സോജന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

Advertisment