Advertisment

വാളയാര്‍ പീഡനക്കേസ്; കോടതി വെറുതെ വിട്ടയാള്‍ക്ക് മര്‍ദ്ദനം

New Update

പാലക്കാട്‌: വാളയാര്‍ പീഡനക്കേസില്‍ കോടതി വെറുതെ വിട്ടയാള്‍ക്ക് മര്‍ദ്ദനം. കേസില്‍ പ്രതിയായിരുന്ന മധുവിനാണ് മര്‍ദ്ദനമേറ്റത്.

Advertisment

publive-image

 

ആരാണ് മര്‍ദ്ദിച്ചതെന്ന കാര്യത്തില്‍ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ശരീരത്ത് കാര്യമായ മര്‍ദ്ദനമേറ്റ പാടുകളുണ്ട്.

റോഡരികില്‍ അവശനായി കിടന്ന ഇയാളെ പ്രദേശവാസികളാണ് ആദ്യം കണ്ടത്. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് എത്തി ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

VALAYAR CASE
Advertisment