Advertisment

വിവാഹത്തലേന്ന് യുവതിയെ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തി , ശേഷം തിരികെ വീട്ടില്‍ കൊണ്ടുവിട്ടു ; തൊട്ടടുത്ത ദിവസം യുവതി വിവാഹിതയുമായി ; പീഡനവിവരം അറിയിച്ചതോടെ യുവതിയെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ഭര്‍ത്താവ് ; സംഭവം തിരുവനന്തപുരത്ത്

New Update

വർക്കല :  വിവാഹത്തലേന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മേൽവെട്ടൂർ കയറ്റാഫീസ് ജംക്‌ഷനു സമീപം നസീബ് മംഗലത്ത് വീട്ടിൽ നസീബ്(23)ആണ് പിടിയിലായത്.

Advertisment

publive-image

കഴിഞ്ഞ 9ന് രാത്രിയാണ് യുവതിയെ പ്രതി വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയശേഷം രാത്രി തിരികെ യുവതിയുടെ വീടിനു സമീപത്ത് എത്തിച്ചു കടന്നുകളഞ്ഞത്.

അടുത്തദിവസം കണ്ണൂർ സ്വദേശിയുമായി യുവതിയുടെ വിവാഹം നടന്നു. വിവാഹശേഷം ഈ സംഭവം യുവതി അറിയിച്ചതോടെ ഭർത്താവ് യുവതിയെ മട്ടന്നൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് വർക്കല പൊലീസിലും പരാതി നൽകി. വർക്കല ഇൻസ്‌പെക്ടർ ജി.ഗോപകുമാർ, എസ്ഐമാരായ ശ്യാം, ശശിധരൻ, ജിഎസ്ഐ. സുനിൽ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

Advertisment