Advertisment

എൽദോസ് എവിടെയെന്നറിയില്ല,രണ്ടാമതും വിശദീകരണം ചോദിച്ചു; വി.ഡി.സതീശൻ

New Update

publive-image

തിരുവനന്തപുരം : ബലാത്സം​ഗക്കേസിലും വധശ്രമക്കേസിലും പ്രതിയായ കോൺ​ഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിൽ എവിടെ ആണെന്ന് അറിയില്ലെന്ന് ആവ‍‍ർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൽദോസിനോട് രണ്ടാമതും വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.

ബലാത്സം​ഗക്കേസിൽ പ്രതിചേ‍‍ർക്കപ്പെട്ടതോടെയാണ് കെപിസിസി എൽദോസിനോട് വിശദീകരണം തേടിയത്. വ്യാഴാഴ്ചക്കകം വിശദീകരണം നൽകണമെന്നാണ് നിർദേശം. എൽദോസ് ചെയ്തത് അംഗീകരിക്കാൻ കഴിയില്ലെന്നും കർശന നടപടി എടുക്കുമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കിയിരുന്നു

Advertisment