Advertisment

വീട്ടില്‍ നിന്നും പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചു കൊണ്ട് വരാന്‍ എത്തിയ ഭര്‍ത്താവും സംഘവും ബന്ധുവിന്റെ കാല്‍ തല്ലിയൊടിച്ചു

New Update

വെച്ചൂച്ചിറ: വീട്ടില്‍ നിന്നും പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചു കൊണ്ട് വരാന്‍ എത്തിയ ഭര്‍ത്താവും സംഘവും ബന്ധുവിന്റെ കാല്‍ തല്ലിയൊടിച്ചു. വെച്ചൂച്ചിറ ചാത്തന്‍തറ തടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന പുഞ്ചവയല്‍ സ്വദേശി ദേവരാജനാണ് (55) ആക്രമിക്കപ്പെട്ടത്. . കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റിലായി.

Advertisment

publive-image

സംഘത്തിലുണ്ടായിരുന്ന സ്ത്രീയുടെ ഭര്‍ത്താവ് തിരുവനന്തപുരം വിളവൂര്‍കോണം കുന്നുംപുറത്ത് ജയബാബു (51), മകന്‍ അരുണ്‍ ബാബു (22), മകന്റെ സുഹൃത്തുക്കളായ രഞ്ജിത്ത് (26),വിഷ്ണു (22), ബിബിന്‍ ജോസ് (20), ഫ്രെഡി (22),രതീഷ് (31) എന്നിവരെയാണ് പിടികൂടിയത്. പരിക്കേറ്റ ദേവരാജനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2 ദിവസം മുന്‍പാണ് തിരുവനന്തപുരത്തുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പിണങ്ങി സ്ത്രീ തനിച്ച്‌ താമസിക്കുന്ന ദേവരാജന്റെ അടുത്ത് എത്തിയത്. ദേവരാജന്റെ വീട്ടില്‍ കഴിഞ്ഞ ഭാര്യയെ കൂട്ടിക്കൊണ്ടു പോകാനാണ് ജയബാബുവും സംഘവും എത്തിയെങ്കിലും സ്ത്രീ പോകാന്‍ തയ്യാറാകാതെ വന്നത് വാക്കു തര്‍ക്കത്തിനിടയാക്കിയെന്നും തുടര്‍ന്ന് ദേവരാജനെ സംഘം മര്‍ദ്ദിച്ചതെന്നും പോലീസ് പറഞ്ഞു.

Advertisment