തൊടുപുഴ : തൊടുപുഴ നിയോജകമണ്ഡലത്തിലെ കോൺഗ്രസ്സ്,യൂത്ത് കോൺഗ്രസ്സ്,കെ.എസ്.യു കൂട്ടായ്മയുടെ നേതൃത്വത്തിൽ നാട്ടുനന്മക്ക് നമ്മുടെ കൃഷിയിടം പദ്ധതിയുടെ ഭാഗമായി സൗജന്യമായി പച്ചക്കറി തൈകൾ വിതരണം ചെയ്യുന്നു.
ജൂലൈ 13 ന് രാവിലെ 9 മണി മുതൽ തൊടുപുഴ പഴയ ബസ് സ്റ്റാൻഡിന് മുന്നിൽ പ്രത്യേകം ക്രമീകരിച്ച കൗണ്ടറുകൾ വഴിയാണ് തൈകളുടെ വിതരണം. കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ്.കെ.പൗലോസ് തൈകളുടെ വിതരണോദ്ഘാടനം നിർവഹിക്കും.
വെണ്ട, തക്കാളി, ചുരക്ക, പീച്ചിൽ, പടവലം, വള്ളിപ്പയർ, കുറ്റിപ്പയർ, മുളക്, ചീര, വഴുതന, പാവൽ, സാലഡ് വെള്ളരി, കണി വെള്ളരി ഉൾപ്പെടെ 13 ഇനം പച്ചക്കറി തൈകളാണ് വിതരണത്തിനായി ക്രമീകരിച്ചിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾക്ക് 9446512891/9447153985 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.