Advertisment

പതിവ് വിലക്കയറ്റം ക്രിസ്മസിനുണ്ടായില്ല, പച്ചക്കറി വിലക്കയറ്റം പിടിച്ചുനിര്‍ത്താനായെന്ന് കൃഷിമന്ത്രി

New Update

കോഴിക്കോട്: പച്ചക്കറി വിലക്കയറ്റം പിടിച്ചുനിര്‍ത്താനായെന്ന് കൃഷിമന്ത്രി പി പ്രസാദ്. പതിവ് വിലക്കയറ്റം ക്രിസ്മസിനുണ്ടായില്ലെന്നും മന്ത്രി പറഞ്ഞു. വില നിയന്ത്രിക്കുന്നതിനായി തമിഴ്നാട്ടിൽ നിന്ന് കൂടുതൽ പച്ചക്കറി എത്തിക്കുന്നതിനുള്ള ഹോർട്ടികോർപ്പ് ഇടപെടൽ തുടങ്ങിയിട്ടുണ്ട്.

Advertisment

publive-image

ഇടനിലക്കാരെ ഒഴിവാക്കി സംഭരണം ഊർജിതമാക്കും. ഉത്തരേന്ത്യയിൽ നിന്നും പച്ചക്കറി നേരിട്ട് സംഭരിക്കും. വില കുറയുന്നത് വരെ ഹോർട്ടികോർപ്പ് ചന്തകൾ തുടരും. ആഭ്യന്തര പച്ചക്കറി സംഭരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

29 മുതൽ തമിഴ്നാട്ടിൽ നിന്ന് കൂടുതൽ പച്ചക്കറി എത്തും. ഇരു സംസ്ഥാനങ്ങളും തമ്മിൽ ധാരണയായിട്ടുണ്ട്. തെങ്കാശിയിലെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി എടുക്കാനാണ് തീരുമാനം. പച്ചക്കറി കൃഷി വ്യാപകമാക്കാൻ പ്രോത്സാഹനം നൽകുമെന്നും പുതുവർഷത്തിൽ വില കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Advertisment