Advertisment

ഇടുക്കിയില്‍ വാഹനഗതാഗതം സുരക്ഷാ ഭീഷണിക്ക് കാരണമാകുന്നു; ദുരിതാശ്വാസ ക്യാമ്പിലേക്ക് ജില്ലയ്ക്ക് പുറത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്കും ഒ ബി വാനുകള്‍ക്കും നിയന്ത്രണം

New Update

Advertisment

ശക്തമായ മഴ തുടുരുന്നത് കാരണം ഇടുക്കി ജില്ലയിലെ റോഡുകള്‍ മണ്ണ് ഇടിഞ്ഞും മരം വീണും തകര്‍ന്ന കിടക്കുന്ന സാഹചര്യത്തില്‍ വാഹനഗതാഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍. ദുരിതാശ്വാസ ക്യാമ്പിലേക്ക് ജില്ലയ്ക്ക് പുറത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ജില്ലയിലേക്ക് പ്രവേശിക്കുന്നതിന് ഒഴിവാക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു.

ചെറുതോണി ടൗണില്‍ മാധ്യമങ്ങളുടെ നിരവധി ഒ ബി വാനുകള്‍ നിര്‍ത്തിയിട്ടുണ്ട്. നിലവില്‍ ചെറുതോണി പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ചെറുതോണി ടൗണില്‍ ശക്തമായ മണ്ണിടിച്ചില്‍ കാരണം ഗതാഗത തടസപ്പെട്ടിരിക്കുകയാണ്. ഇതു പരിഗണിച്ച് ചെറുതോണി ടൗണില്‍ നിന്നും ഒ ബി വാനുകള്‍ മാറ്റണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

രാത്രിയാത്രയും വാഹനയാത്രയും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമായി പരിമതപ്പെടുത്താനും കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലയിലെ എല്ലാ വിനോദസഞ്ചാര പരിപാടികളും യാത്രകളും കളക്ടര്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചിട്ടുണ്ട്

flood
Advertisment