Advertisment

എല്ലാ ഭാഷകളും നല്ലതാണ്, കുട്ടികള്‍ എല്ലാ ഭാഷകളും പഠിക്കണം....മാതൃഭാഷ കാഴ്ച പോലെയും മറ്റ് ഭാഷകള്‍ കണ്ണടയിലുള്ള കാഴ്ചയാണെന്ന് ഉപരാഷ്ട്രപതി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം: രാജ്യത്ത് ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന ഭാഷാ വിവാദം അനാവശ്യമാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു.എല്ലാ ഭാഷകളും നല്ലതാണ്, കുട്ടികള്‍ എല്ലാ ഭാഷകളും പഠിക്കണം.

Advertisment

publive-image

ഒരു ഭാഷയും തള്ളുകയയോ കൊള്ളുകയോ ചെയ്യേണ്ടതില്ല. വിദ്യാഭ്യാസം മാതൃ ഭാഷയിലാവണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.വൈദ്യരത്‌നം പി.എസ്. വാര്യരുടെ 150ാം ജന്മദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മാതൃഭാഷ പ്രാധാന്യമുള്ള വിദ്യാഭ്യാസമാണ് നമ്മുക്ക് ആവശ്യമെന്നും കേരളത്തില്‍ ആദ്യത്തെ ഭാഷ മലയാളമാവട്ടെയെന്നും അദ്ദേഹം പറഞ്ഞു. മാതൃഭാഷ കാഴ്ച പോലെയാണെന്നും മറ്റ് ഭാഷകള്‍ കണ്ണടയിലുള്ള കാഴ്ചയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഒരു രാജ്യമാണെന്നും ഈ വൈവിധ്യത്തിലുള്ള ഏകതയാണ് ഇന്ത്യയുടെ സംസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു.

Advertisment