Advertisment

ശരീര ഭാഷയും നിറവും നോക്കിയല്ല പിണറായി വിജയനെ വിലയിരുത്തേണ്ടത്  ; ഈഴവനായത് കൊണ്ടാണ് പിണറായി വിജയന്‍ ഇത്രയും വിമര്‍ശനം നേരിടേണ്ടി വരുന്നതെന്ന് വെള്ളാപ്പള്ളി 

New Update

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിമാറ്റണമെന്ന ആരോപണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേഷന്‍. ഈഴവനായത് കൊണ്ടാണ് പിണറായി വിജയന്‍ ഇത്രയും വിമര്‍ശനം നേരിടേണ്ടി വരുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Advertisment

publive-image

ശരീര ഭാഷയും നിറവും നോക്കിയല്ല പിണറായി വിജയനെ വിലയിരുത്തേണ്ടതെന്നും സാധാരണക്കാരോട് കാണിക്കുന്ന നീതിയും ധര്‍മ്മവും നോക്കിയാണ് പിണറായിയെ വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ 19 സീറ്റില്‍ യു.ഡി.എഫ് വിജയിക്കുകയും എല്‍.ഡി.എഫ് ഒരു സീറ്റിലേക്ക് ഒതുങ്ങി കനത്ത തോല്‍വി ഏറ്റുവാങ്ങിയത് പിണറായിയുടെ ധാഷ്ട്യവും ധിക്കാരവുമാണെന്ന തരത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ തന്റെ ശൈലി ഇത് തന്നെയായിരിക്കുമെന്നും മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു പിണറായിയുടെ മറുപടി.

Advertisment