Advertisment

വെള്ളാപ്പള്ളിക്കും തുഷാറിനും എതിരെയുള്ളത് കരുതലോടെയുള്ള നീക്കം. അഴിമതിയും കൊലപാതകവും വരെയുള്ള സുഭാഷ് വാസുവിന്‍റെ ആരോപണങ്ങളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വരും. ഇരട്ട വള്ളത്തില്‍ ചവിട്ടി രാഷ്ട്രീയം കളിച്ച വെള്ളാപ്പള്ളി പെട്ടിരിക്കുന്നത് ഊരാക്കുടുക്കില്‍ ? കരുക്കള്‍ നീക്കി ബിജെപി കേന്ദ്ര നേതൃത്വവും !

New Update

publive-image

Advertisment

ആലപ്പുഴ : എസ് എന്‍ ഡി പി യോഗവും അതിന്‍റെ രാഷ്ട്രീയ ഉത്പന്നമായ ബി ഡി ജെ എസും രണ്ടിന്‍റെയും നായകരായ വെള്ളാപ്പള്ളി പിതാവും മകനും നേരിടുന്നത് യോഗത്തിന്‍റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധി.

വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളപ്പള്ളിക്കുമെതിരെ ഒരു കാലത്ത് എസ് എന്‍ ഡി പിയിലെയും പിന്നെ ബി ഡി ജെ എസിലെയും രണ്ടാമന്‍ എന്ന് വിശേഷിപ്പിച്ചിരുന്ന സുഭാഷ് വാസു അഴിച്ചു വിട്ടിരിക്കുന്നത് ഇരുവരെയും ഉടലോടെ പിഴുതെറിയാന്‍ പോന്നത്ര ശക്തമായ ആരോപണങ്ങളാണ്.

അഴിമതിയും അനധികൃത സ്വത്ത് സമ്പാദനവും കൊലപാതകവും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് വെള്ളാപ്പള്ളി നടേശനെതിരെ സുഭാഷ് വാസു ഉന്നയിച്ചിരിക്കുന്നത് . അവയുടെ വിശദാംശങ്ങള്‍ വരുന്ന 16 നു പത്രസമ്മേളനം നടത്തി വിശദീകരിക്കാനാണ് സുഭാഷ് വാസുവിന്‍റെ നീക്കം.

ഇത് വെള്ളപ്പള്ളിക്കെതിരെയുള്ള കൃത്യമായ അജണ്ടയുടെ ഭാഗമായുള്ള നീക്കം തന്നെയാണ്. സുഭാഷ് വാസുവിന്‍റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് വെള്ളാപ്പള്ളി കുടുംബത്തിനെതിരെ കേന്ദ്ര ഏജന്‍സികളുടെ അടിയന്തിര നടപടികള്‍ തൊട്ടു പിന്നാലെ ഉണ്ടാകും.

publive-image

അതേപോലെ കൊലപാതക ആരോപണം സംബന്ധിച്ചും സി ബി ഐയുടെ പുനരന്വേഷണ നീക്കം ഉണ്ടാകും. സുഭാഷ് വാസുവിന്‍റെ നീക്കം ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ പൂര്‍ണ്ണ അറിവോടെയും നിര്‍ദേശത്തോടെയും ആണെന്നാണ്‌ റിപ്പോര്‍ട്ട്.

വെള്ളാപ്പള്ളി നടേശനെയും മകനെയും പുറത്താക്കി ബി ഡി ജെ എസ് പിടിച്ചെടുക്കാനുള്ള രാഷ്ട്രീയ അജണ്ടയും പുതിയ നീക്കത്തിന് പിന്നിലുണ്ട്. ഇതോടെ എസ് എന്‍ ഡി പി കടുത്ത പ്രതിസന്ധിയെ ആണ് നേരിടുന്നത്. സുഭാഷ് വാസുവിനെ അനുനയിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും വെള്ളാപ്പള്ളി ഇതിനോടകം നടത്തിയിരുന്നു . എന്നാല്‍ അദ്ദേഹം വഴങ്ങിയില്ല.

publive-image

വെള്ളപ്പള്ളിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കാര്യമായ നീക്കം നടത്തില്ലെന്ന് എതിര്‍പക്ഷത്തിനറിയാം. അതിനുള്ള പരിഹാരവും അവര്‍ തന്നെ കണ്ടുവച്ചിട്ടുണ്ട് .

അതിനാല്‍ തന്നെ നിലവിലത്തെ പ്രതിസന്ധി മറികടക്കല്‍ വെള്ളാപ്പള്ളിയെ സംബന്ധിച്ച് ഏറെ ദുഷ്കരമായിരിക്കും എന്നാണ് സൂചന. കാരണം കൃത്യമായ മുന്നൊരുക്കങ്ങളോട് കൂടിയാണ് പുതിയ നീക്കങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്.

thushar vellappally vellappally
Advertisment