Advertisment

രാഷ്ട്രീയക്കാരനെന്ന നിലയില്‍ കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രീധരന്‍ പിള്ള ശ്രമിച്ചത് ശരിയായില്ല ; രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കേണ്ട കാര്യമില്ല, അദ്ദേഹം നല്ല അഡ്വക്കറ്റാണ് ;  തലയുണ്ട് , പക്ഷേ തലച്ചോറില്ലയെന്ന് മനസിലായി ; വിമര്‍ശനവുമായി വെള്ളാപ്പള്ളി രംഗത്ത്‌

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : അജ്മാനില്‍ ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായ സംഭവത്തില്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ബിജെപി അധ്യക്ഷന്റെ പ്രസ്താവനയ്‌ക്കെതിരെ വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്.

Advertisment

publive-image

തുഷാറിന്റെ അറസ്റ്റ് രാഷ്ട്രീയ ഗൂഡാലോചനയുടെ ഫലമാണെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന. അറസ്റ്റില്‍ പക പോക്കലിന്റെ അംശമുണ്ടെന്നും ഇടതു പക്ഷത്തോട് ബന്ധപ്പെട്ട ആളാണ് അറസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.

ഇതിനെതിരെയാണ് വെള്ളാപ്പള്ളി രംഗ്തതു വന്നത്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രീധരന്‍ പിള്ള ശ്രമിച്ചത് ശരിയായില്ലെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു.

രാഷ്ട്രീയക്കാരനെന്ന നിലയില്‍ കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പിള്ള ശ്രമിച്ചത് ശരിയായില്ല. രാഷ്ട്രീയ ഗൂഢാലോചനയെന്ന ആരോപണം തുഷാര്‍ വരെ നിഷേധിച്ചിട്ടുണ്ട്. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കേണ്ട കാര്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. അദ്ദേഹം നല്ല അഡ്വക്കറ്റാണ്. പക്ഷേ തലയുണ്ട്. തലച്ചോറില്ലയെന്ന് മനസിലായി .

അജ്മാനില്‍ തുഷാറിന്റെ അറസ്റ്റ്‌ അറിഞ്ഞ് മുഖ്യമന്ത്രിയെ വിളിച്ചിരുന്നു. അതിനു മുമ്പുതന്നെ അദ്ദേഹം വിഷയത്തില്‍ ഇടപെട്ടെന്നാണ് മനസിലായത്. തുഷാറിന് ജാമ്യം കിട്ടിയകാര്യം പിണറായി വിളിച്ച് അറിയിച്ചിരുന്നു.

കേന്ദ്രമന്ത്രി വി.മുരളീധരന്‍ എംബസി വഴി കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് തന്നെ വിളിച്ച്അറിയിച്ചിരുന്നു. തുഷാറിനെ രക്ഷിക്കാനുള്ള മറ്റു കാര്യങ്ങളെല്ലാം ചെയ്തത് വ്യവസായി എം.എ യൂസഫലിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Advertisment