Advertisment

പ്രശസ്ത ശില്‍പി വേലൂര്‍ ജോണ്‍സണ്‍ അന്തരിച്ചു

New Update

കൊച്ചി; പ്രശസ്ത ശില്‍പി വേലൂര്‍ ജോണ്‍സണ്‍ അന്തരിച്ചു. കാലടി സര്‍വകലാശാല ശില്പകലാ റിട്ടയേര്‍ഡ് അസി.പ്രൊഫസറായിരുന്നു. കരള്‍ സംബന്ധമായ രോഗത്തെത്തുടര്‍ന്നു ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാര ചടങ്ങ് ഇന്ന് വൈകിട്ട് 3.30 വേലൂര്‍ പഴയങ്ങാടി സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍.

Advertisment

publive-image

കാലിക്കറ്റ്‌ യുണിവേഴ്സിറ്റിയിലും കോഴിക്കോട് മാനഞ്ചിറ മൈതാനത്തിലും മറ്റും നിരവധി പ്രതിമകളാണ് വേലൂര്‍ ജോണ്‍സണ്‍ തീര്‍ത്തത്.

1994 ല്‍ ആണ് കോഴിക്കോട് മാനഞ്ചിറ മൈതാനത്തിന്റെ കിഴക്ക് ഭാഗത്തു ചിരട്ട കൊണ്ടുള്ള മുതലയെ നിര്‍മിച്ചു. കക്കയത്ത് സ്ഥാപിച്ചിരിക്കുന്ന അടിയന്തിരാവസ്ഥ രക്തസാക്ഷി രാജന്‍്റെ പ്രതിമ നിര്‍മ്മിച്ചത് ജോണ്‍സനാണ്. മഹാത്മാഗാന്ധി, കെ.ആര്‍ നാരായണന്‍, എപിജെ അബ്ദുള്‍ കലാം, അര്‍ണോസ് പാതിരി തുടങ്ങി ഒരുപാടു മഹാന്മാരുടെ പ്രതിമകള്‍ അദ്ദേഹത്തിന്റേതായി പലയിടത്തുമുണ്ട്.

velur johnson death
Advertisment