Advertisment

അസം, മുത്തലാഖ്, കശ്മീർ - ഈ വിഷയങ്ങളിൽ ദേശീയ തലത്തിൽ ഒരു ചർച്ച ഉയർത്താൻ പോലും നേതൃത്വത്തിന് കഴിഞ്ഞില്ല: ഇ ടി മുഹമ്മദ് ബഷീറും പി കെ കുഞ്ഞാലിക്കുട്ടിയും സുപ്രധാന വിഷയങ്ങളിൽ പാർലമെന്‍റിൽ ദുർബലരാകുന്നുവെന്നായിരുന്നു: രൂക്ഷവിമർശനവുമായി കെ എം എാജി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാനസമിതിയോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി കെ എം ഷാജി എംഎൽഎയുൾപ്പടെയുള്ള ഒരു വിഭാഗം നേതാക്കൾ.

Advertisment

publive-image

അസം, മുത്തലാഖ്, കശ്മീർ - ഈ വിഷയങ്ങളിലൊക്കെ ദേശീയ തലത്തിൽ ഒരു ചർച്ച ഉയർത്താൻ പോലും നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന രൂക്ഷവിമർശനമാണ് കെ എം ഷാജി യോഗത്തിലുയർത്തിയത്. ഇതിന് മറുപടി പറയാനെണീറ്റത് പി കെ കുഞ്ഞാലിക്കുട്ടി എം പി. തുടർന്ന് ഇരുവരും തമ്മിൽ നടന്നത് രൂക്ഷമായ വാക്പോരാണ്.

നി‍ർണായകമായ വിഷയങ്ങൾ പാർലമെന്‍റിലോ പുറത്തോ ഉയർത്തുന്നതിൽ എംപിമാരും ദേശീയ നേതൃത്വത്തും തികഞ്ഞ തോൽവിയായിരുന്നെന്നായിരുന്നു കെ എം ഷാജി തുറന്നടിച്ചത്. ഇ ടി മുഹമ്മദ് ബഷീറും പി കെ കുഞ്ഞാലിക്കുട്ടിയും സുപ്രധാന വിഷയങ്ങളിൽ പാർലമെന്‍റിൽ ദുർബലരാകുന്നുവെന്നായിരുന്നു ഷാജിയുടെ കുറ്റപ്പെടുത്തൽ.

നിർണായക സമയത്ത് കോഴിക്കോട്ട് ദേശീയ സമിതി യോഗം ചേർന്നു. നടന്നത് യൂസസ് കുഞ്ഞിനെ ഭാരവാഹിയാക്കൽ മാത്രം. സുപ്രധാന വിഷയങ്ങളിൽ ഒരു ചർച്ചയോ നിലപാടെടുക്കലോ ദേശീയ സമിതിയിലുണ്ടായില്ല. അത്തരം ചിന്ത പോലുമുണ്ടായില്ല.

എന്നാൽ മറുപടി പറയാൻ എഴുന്നേറ്റ് നിന്ന കുഞ്ഞാലിക്കുട്ടി ഈ വിമർശനത്തെ ചോദ്യം ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ യോഗത്തിൽ നടന്നത് രൂക്ഷമായ വാക്പോരാണ്.

ദേശീയനേതാക്കൾക്ക് തിരിച്ചടിയായി ടി എ അഹമ്മദ് കബീറും എഴുന്നേറ്റ് നിന്ന് കെ എ ഷാജിയ്ക്ക് പിന്തുണ നൽകി. ശ്രദ്ധേയമായത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളടക്കമുള്ളവരുടെ നിലപാടുകളാണ്. തങ്ങളടക്കമുള്ള പ്രമുഖരൊന്നും തർക്കത്തിൽ കുഞ്ഞാലിക്കുട്ടിയുടെ കൂടെ നിന്നില്ല. തർക്കത്തിൽ ഇടപെട്ട് സംസാരിച്ചതുമില്ല.

 

Advertisment