Advertisment

ലോക കേരള പ്രതിഷേധ സഭ ഇന്ന്; 30 രാജ്യങ്ങളിൽ നിന്ന് പ്രവാസി മലയാളികൾ പങ്കെടുക്കുന്ന വെർച്ച്വൽ പ്രക്ഷോഭം

New Update

തിരുവനന്തപുരം: "പ്രവാസികളെ കൊലക്കു കൊടുക്കരുത്; നമ്മൾ തന്നെയാണ് അവർ" വെൽഫെയർ പാർട്ടി പ്രക്ഷോഭകാലത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലോക കേരള പ്രതിഷേധസഭ ഇന്ന് വൈകുന്നേരം 4 മണിക്ക് ആരംഭിക്കും. 30 രാജ്യങ്ങളിൽ നിന്നും 60 പ്രവാസി സംഘടന നേതാക്കൾ 6 മണിക്കൂർ നീണ്ടു നിൽക്കുന്ന വെർച്വൽ പ്രക്ഷോഭത്തിൽ പങ്കാളികളാകും.

വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം നേതൃത്വം നൽകുന്ന വെർച്വൽ പ്രക്ഷോഭം ദേശീയ പ്രസിഡണ്ട് എസ് ക്യൂ ആർ ഇല്യാസ് ഉദ്ഘാടനം ചെയ്യും.

എം.പിമാരായ കെ മുരളീധരൻ, കെ സുധാകരൻ, എം.കെ പ്രേമചന്ദ്രൻ ഇ ടി മുഹമ്മദ് ബഷീർ ,പി വി അബ്ദുൽ വഹാബ്, എം എം ഹസൻ, സി പി ജോൺ, പി സുരേന്ദ്രൻ, അഡ്വ: ആർ മുരളിധരൻ, റജിമോൻ കുട്ടപ്പൻ , അശ്റഫ് താമരശ്ശേരി, താജ് ആലുവ, എം സി എ നാസർ, റസാഖ് പലേരി, കെ.എ ഷഫീക്ക്, ശംസീർ ഇബ്രാഹീം, ജബീന ഇർശാദ്, റസീന മുഹ്യുദ്ദീൻ, ജോസഫ് ജോൺ തുടങ്ങിയവർക്കൊപ്പം 30 രാജ്യങ്ങളിൽ നിന്ന് പ്രവാസി നേതാക്കളും പങ്കെടുക്കും. പ്രവാസികളുടെ സമരാവിഷ്കാരങ്ങൾ, സമര പാട്ട് തുടങ്ങിയവും വെർച്വൽ പ്രക്ഷോഭത്തിൻ്റെ ഭാഗമായി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

vertual
Advertisment