Advertisment

വിജയ്മല്യയെ ഇന്ത്യയിലെത്തിക്കാന്‍ കാലതാമസം നേരിടും

author-image
admin
Updated On
New Update

ലണ്ടന്‍: ബ്രിട്ടണിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ചീഫ് മജിസ്‌ട്രേറ്റ് വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവിട്ടെങ്കിലും മല്യയെ ഇന്ത്യയിലെത്തിക്കാന്‍ കാലതാമസം നേരിട്ടേക്കും. കോടതിയുടെ ഉത്തരവ് തുടര്‍ നടപടികള്‍ക്കായി ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി സാജിദ് ജാവിദിന് കൈമാറിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി കൈമാറാന്‍ ഉത്തരവിട്ടാല്‍ 28 ദിവസത്തിനകം മല്യയെ ഇന്ത്യയ്ക്ക് ലഭിക്കും. എന്നാല്‍, മല്യയ്ക്ക് 14 ദിവസത്തിനകം ലണ്ടന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുളള അവസരമുണ്ട്.

Advertisment

publive-image

വിവാദ മദ്യവ്യവസായി മല്യയ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുന്നതായും വിചാരണയ്ക്കായി ഇന്ത്യയ്ക്ക് കൈമാറുന്നതില്‍ മനുഷ്യാവകാശ ലംഘനമില്ലെന്നുമാണ് കോടതി വിധിച്ചത്.

ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി ഉത്തരവിട്ടാലും മല്യയ്ക്ക് അത് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാനാകും. ലണ്ടന്‍ ഹൈക്കോടതി മല്യയ്ക്ക് എതിരായി വിധി പുറപ്പെടുവിച്ചാലും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനും അവസരമുണ്ടാകും. ഇത്തരത്തില്‍ നിയമ നടപടികള്‍ നീണ്ടുപോയല്‍ പ്രതിയെ ഇന്ത്യയില്‍ എത്തിക്കാന്‍ വൈകിയേക്കും.

vijay mallya
Advertisment