Advertisment

താന്‍ ബാങ്കുകളില്‍ നിന്ന് ഒരു രൂപ പോലും വായ്പ എടുത്തിട്ടില്ല’ ;കടം വാങ്ങിയത് കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് ആണ് ;പുതിയ അവകാശവാദവുമായി വിജയ് മല്യ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ലണ്ടന്‍: താന്‍ ബാങ്കുകളില്‍ നിന്ന് ഒരു രൂപ പോലും വായ്പയെടുത്ത എടുത്തിട്ടില്ലെന്ന് രാജ്യത്തെ ബാങ്കുകളെ പറ്റിച്ച് രാജ്യം വിട്ട മദ്യ വ്യവസായി വിജയ് മല്യ. കടം വാങ്ങിയത് കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് ആണ്. വ്യാവസായിക തകര്‍ച്ചയെ തുടര്‍ന്ന് ആ പണം നഷ്ടമാവുകയായിരുന്നുവെന്നും മല്യ ട്വീറ്റ് ചെയ്തു.

Advertisment

വായ്പയെടുത്ത മുഴുവന്‍ തുകയും തിരിച്ചെത്തിക്കുമെന്ന് മല്യ ട്വീറ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. അതിന് പിന്നാലെയാണ് പണം വയ്പയെടുത്തിട്ടില്ലെന്ന അവകാശവാദവുമായി മല്യ രംഗത്തെത്തിയിരിക്കുന്നത്.

publive-image

നൂറ് ശതമാനം പണവും തിരിച്ച് നല്‍കാമെന്നും പണം ദയവായി സ്വീകരിക്കൂ എന്നുമാണ് മല്യ ട്വീറ്റ് ചെയ്തത്. ‘എടിഎഫ് (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍)ന്റെ വില കുത്തനെ കൂടിയതോടെയാണ് കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് കമ്പനി കനത്ത നഷ്ടത്തിലായത്. അതുകൊണ്ടാണ് ബാങ്കില്‍ നിന്നെടുത്ത പണം നഷ്ടമായത്. 100 ശതമാനം പണവും അവര്‍ക്ക് തിരിച്ച് നല്‍കാം. ദയവായി സ്വീകരിക്കൂ’ എന്നായിരുന്നു മല്യയുടെ കഴിഞ്ഞ ദിവസത്തെ ട്വീറ്റ്.

Advertisment