Advertisment

വിജയ് പി നായര്‍ എന്ന യൂട്യൂബറെ അറിയില്ലെന്ന് കലാസംവിധായകന്‍ പ്രേമചന്ദ്രന്‍: അങ്ങനെയൊരു വ്യക്തിയെ കണ്ടിട്ടില്ല,കേള്‍ക്കുകയോ നേരത്തേ അറിയുകയോ ഇല്ല: സംഭവവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും പ്രേമചന്ദ്രന്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: വിജയ് പി നായര്‍ എന്ന യൂട്യൂബറെ അറിയില്ലെന്ന് കലാസംവിധായകന്‍ പ്രേമചന്ദ്രന്‍. അങ്ങനെയൊരു വ്യക്തിയെ കണ്ടിട്ടില്ല,കേള്‍ക്കുകയോ നേരത്തേ അറിയുകയോ ചെയ്തിട്ടില്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

Advertisment

publive-image

ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം മെനഞ്ഞുണ്ടാക്കിയത്. സംഭവവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന കാര്യം ജനങ്ങളുടെ മുന്നില്‍ തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രമുഖ വ്യക്തികള്‍ക്കെതിരെ മോശമായ കാര്യങ്ങള്‍ കലാസംവിധായകന്‍ പ്രേമചന്ദ്രനാണ് തന്നോട് പറഞ്ഞതെന്ന വിജയ് നായരുടെ ആരോപണം നിഷേധിച്ച് രംഗത്തെത്തുകയായിരുന്നു അദ്ദേഹം.

വിട്രിക്‌സ് സീന്‍ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ മുന്‍ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയ്ക്കും പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുമെതിരെ വിജയ് പി നായര്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇവയെല്ലാം കലാസംവിധായകന്‍ പ്രേമചന്ദ്രന്‍ തന്നോട് പറഞ്ഞതാണെന്നായിരുന്നു ഇയാള്‍ വീഡിയോയില്‍ അവകാശപ്പെട്ടിരുന്നത്.

സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ ഇയാളെ കയ്യേറ്റം ചെയ്തിരുന്നു

Advertisment