Advertisment

വിജയ് ലൊക്കേഷനിൽ മടങ്ങിയെത്തി ; വരവേറ്റ് ആരാധകരും അണിയറ പ്രവർത്തകരും

author-image
ഫിലിം ഡസ്ക്
New Update

ചെന്നൈ: മുപ്പത് മണിക്കൂർ നീണ്ട ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനു പിന്നാലം നടൻ വിജയ് ഷൂട്ടിംഗ് ലൊക്കേഷനിൽ മടങ്ങിയെത്തി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'മാസ്റ്റർ' എന്ന സിനിമയുടെ നെയ്വേലിയിലെ സെറ്റിലാണ് താരം മടങ്ങിയെത്തിയത്. ബുധനാഴ്ച ഇവിടെ നിന്നാണ് വിജയ് യെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തത്.

Advertisment

publive-image

സെറ്റിൽ മടങ്ങിയെത്തിയ താരത്തിന് ആരാധകരും സിനിമാ പ്രവർത്തകരും വൻ സ്വീകരണമൊരുക്കിയിരുന്നു. വിജയ് ആദായ നികുതി ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലായിരുന്ന വ്യാഴാഴ്ചയും ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു. വില്ലൻ റോളിലെത്തുന്ന വിജയ് സേതുപതിയുടെ അഭിനയിക്കേണ്ട ഭാഗങ്ങളാണ് ചിത്രീകരിച്ചത്.

'ബിഗില്‍' എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ആദായ നികുതി വകുപ്പ് വിജയ് ഉൾപ്പെടെയുള്ളവരുടെ വീട്ടിൽ തെരച്ചിൽ നടത്തിയത്.

Advertisment