Advertisment

പേടി കൊണ്ടാണ് രാഹുല്‍ വയനാട്ടില്‍ നിന്നു മത്സരിക്കാന്‍ തീരുമാനിച്ചത് ;അമേഠിയില്‍ സ്മൃതി ഇറാനിക്കു ജയം ഉറപ്പെന്ന് ഗുജറാത്ത് മുഖ്യമന്ത്രി

New Update

അഹമ്മദാബാദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍നിന്നു പേടിച്ചോടിയതാണെന്ന് ഗുജറാത്ത മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാനി. അമേഠിയില്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി മികച്ച ജയം നേടുമെന്ന് വിജയ് രുപാനി പറഞ്ഞു.

Advertisment

publive-image

പേടി കൊണ്ടാണ് രാഹുല്‍ കേരളത്തിലെ വയനാട്ടില്‍നിന്നു മത്സരിക്കാന്‍ തീരുമാനിച്ചത്. അമേഠിയില്‍നിന്നു പേടിച്ചോടുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ചെയ്തതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി പറഞ്ഞു.

സ്മൃതി ഇറാനിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നതോടെ ഗുജറാത്തില്‍നിന്നു രണ്ടു രാജ്യസഭാ സീറ്റുകള്‍ ഒഴിവു വരുമെന്ന് രൂപാനി പറഞ്ഞു. ഗുജറാത്തില്‍നിന്നു രാജ്യസഭാംഗങ്ങളാണ് ഇറാനിയും അമിത് ഷായും.

കഴിഞ്ഞ തവണ ഒരു ലക്ഷത്തിലേറെ വോട്ടിനാണ് സ്മൃതി ഇറാനിയെ രാഹുല്‍ അമേഠിയില്‍ തോല്‍പ്പിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്മൃതിയെ ബിജെപി ഗുജറാത്തില്‍നിന്നു രാജ്യസഭയില്‍ എത്തിക്കുകയായിരുന്നു.

Advertisment