Advertisment

വിജയ് ചിത്രം സര്‍ക്കാരിന്‍റെ പുതിയ പ്രൊമൊ വീഡിയോ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

വിജയ് ചിത്രം സര്‍ക്കാരിന്‍റെ പുതിയ പ്രൊമൊ വീഡിയോ പുറത്തുവിട്ടു. വിജയ്‌യും എ ആര്‍ മുരുകദോസും ഒന്നിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. രാധാ രവി, പാലാ കുറുപ്പയ്യ, യോഗി ബാബു, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സണ്‍ ടിവിയാണ് പ്രൊമൊ പുറത്തുവിട്ടത്.

https://www.youtube.com/watch?time_continue=27&v=8ZRv37sDpnw

കീര്‍ത്തി സുരേഷാണ് നായിക.വരലക്ഷ്മി ശരത്കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. സര്‍ക്കാരിനു വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് എ ആര്‍ റഹ്മാനാണ്. ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. ഗിരീഷ് ഗംഗാധരനാണ് സിനിമാറ്റോഗ്രഫര്‍, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്. ചിത്രം നവംബര്‍ ആറിന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. എൺപതുരാജ്യങ്ങളിൽ ചിത്രം പ്രദർശിപ്പിക്കും. ദീപാവലി ദിനത്തിൽ പ്രദർശനത്തിനൊരുങ്ങുന്ന ചിത്രം 24 മണിക്കൂർ തുടർച്ചയായി കേരളത്തിലും പ്രദർശിപ്പിക്കും.

Advertisment