Advertisment

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനകളിലേക്ക് ഒന്നിച്ച്‌ മാര്‍ച്ച്‌ നടത്താനുള്ള കോണ്‍ഗ്രസ് നീക്കം നാട്ടില്‍ അരാചകത്വം സൃഷ്ടിക്കാനാണ്; എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍

New Update

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ഗൂഢാലോചനയുണ്ടെന്നും റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചോരാതെ നോക്കേണ്ട ഉത്തരവാദിത്തം സിഎജിക്കാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ .

Advertisment

publive-image

ഗൂഢാലോചന നടത്തിയത് ഇടതുമുന്നണിയല്ല. സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പരിശോധിക്കാന്‍ ഭരണഘടനാ സംവിധാനങ്ങളുണ്ട്. മുന്‍ മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് കേസുകള്‍ വരുന്നത് അവര്‍ സ്വയംവരുത്തിവച്ചതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനകളിലേക്ക് ഒന്നിച്ച്‌ മാര്‍ച്ച്‌ നടത്താനുള്ള കോണ്‍ഗ്രസ് നീക്കം നാട്ടില്‍ അരാചകത്വം സൃഷ്ടിക്കാനാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.

യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയെ കൂടെ കൂട്ടിയത് അപകടം നിറഞ്ഞ വര്‍ഗീയരാഷ്ട്രീയംവിപുലപ്പെടുത്താന്‍ ലക്ഷ്യമിട്ടാണൈന്നും അദ്ദേഹം പറഞ്ഞു.

vijayarahavan critized
Advertisment