Advertisment

ആർസിബിയുടെ ക്യാപ്റ്റനെന്ന നിലയിൽ ഇത് എന്റെ അവസാന ഐപിഎൽ! ക്യാപ്ടന്‍ സ്ഥാനം ഒഴിയുന്നുവെന്ന് പ്രഖ്യാപിച്ച് വിരാട് കോഹ്ലി

New Update

publive-image

Advertisment

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ സീസണ്‍ അവസാനിച്ചതിന് ശേഷം, ആര്‍സിബി ക്യാപ്ടന്‍ സ്ഥാനം ഒഴിയുമെന്ന് വിരാട് കോഹ്ലി. ആര്‍സിബിയുടെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ച വീഡിയോയിലാണ്‌ കോഹ്ലി ഇക്കാര്യം വ്യക്തമാക്കിയത്.

ക്യാപ്ടന്‍ സ്ഥാനം ഒഴിയുന്ന കാര്യം കുറച്ചുകാലമായി മനസില്‍ ഉണ്ടായിരുന്നുവെന്നും, ഇക്കാര്യം ഇന്ന് മാനേജ്‌മെന്റിനോട് സംസാരിച്ചെന്നും കോഹ്ലി പറഞ്ഞു.

''ആർസിബിയുടെ ക്യാപ്റ്റനെന്ന നിലയിൽ ഇത് എന്റെ അവസാന ഐപിഎൽ ആയിരിക്കും. എന്റെ അവസാന ഐപിഎൽ ഗെയിം കളിക്കുന്നതുവരെ ഞാൻ ഒരു ആർസിബി കളിക്കാരനായി തുടരും. എന്നിൽ വിശ്വസിക്കുകയും എന്നെ പിന്തുണയ്ക്കുകയും ചെയ്ത എല്ലാ ആർസിബി ആരാധകർക്കും ഞാൻ നന്ദി പറയുന്നു, ”കോഹ്ലി പറഞ്ഞു.

"ഒൻപത് വർഷത്തെ മികച്ച യാത്രയാണ്, സന്തോഷത്തിന്റെയും സങ്കടത്തിന്റെയും നിമിഷങ്ങൾ," അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ടി20 ലോകകപ്പിന് ശേഷം ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് കോഹ്ലി പ്രഖ്യാപിച്ചിരുന്നു.

virat kohli
Advertisment